യുഎഇ: ബഹുനില കെട്ടിടത്തിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ബഹുനില കെട്ടിടത്തിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ അപകടം നടന്നതെന്നാണ് റിപ്പോർട്ട്. യുവതി താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ആര്‍ടിഎ കാര്‍ പാര്‍ക്കിന് സമീപത്ത് നിന്നാണ് മൃതദേഹം രാവിലെ 5 മണിയോടെ കണ്ടെത്തിയത്. 38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമായിട്ടില്ല. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പൊലീസും പാരാമെഡിക്കല്‍ സംഘവും വേണ്ട നടപടികള്‍ സ്വീകരിച്ചു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം തുടരുകയാണ്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy