നബിദിന അവധിക്ക് നാട്ടിൽ പോയ പ്രവാസികൾക്ക് കിട്ടിയത് മുട്ടൻ പണി. എയർ ഇന്ത്യ എക്‌സ്പ്രസ് വകയാണ് പ്രവാസികൾക്ക് പണി കിട്ടിയത്. തിങ്കളാഴ്ച അപ്രതീക്ഷിതമായി കോഴിക്കോട്-കുവൈത്ത് വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ ദുരുതത്തിലായത്. നബിദിന അവധിക്ക് നാട്ടിൽ പോയവർക്ക് വിമാനം റദ്ദാക്കിയത് വൻ തിരിച്ചടിയായി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനവും ഉച്ചയ്ക്ക് 12.40ന് കുവൈത്തിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനവുമാണ് എയർ ഇന്ത്യ റദ്ദാക്കിയത്. കുവൈത്തിലേക്ക് കോഴിക്കോട് നിന്ന് നേരിട്ട് മറ്റ് സർവ്വീസുകൾ ഇല്ലാത്തതും യാത്രക്കാരെ വലച്ചു. വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിരുന്നു. എന്നാൽ ഈ സന്ദേശം ലഭിക്കുന്നതിന് മുമ്പ് തന്നെ പലരും യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തി തയ്യാറെടുത്തിരുന്നു. സന്ദേശം ശ്രദ്ധിക്കാത്ത ചിലർ എയർപോർട്ടിലും എത്തി. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്തിൽ നിന്ന് നേരിട്ട് എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് സർവ്വീസ് നടത്തുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU