മൂന്ന് വർഷത്തിലേറെയായി കാണാതായ ഭർത്താവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യൻ യുവതി മകനുമായി ദുബായിലേക്ക്. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള 53 കാരനായ സഞ്ജയ് മോത്തിലാൽ പർമർ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്ക് രണ്ട് ആൺമക്കളുമുണ്ട്. ഷാർജയിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു സഞ്ജയ്. 2021 മാർച്ചിലാണ് സജ്ഞയ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. അബുദാബിയിലെ ഇന്ത്യൻ എംബസി മുഖേന അദ്ദേഹത്തിൻ്റെ കുടുംബം യുഎഇ അധികൃതർക്ക് ആളെ കാണാനില്ലെന്ന് റിപ്പോർട്ട് നൽകി. പലതവണ ശ്രമിച്ചിട്ടും തുടർനടപടികൾ ഉണ്ടായിട്ടും കേസിൽ ഒരു പുരോഗതിയും ഉണ്ടായില്ല. സഞ്ജയുടെ ഭാര്യ കോമളും 20 വയസ്സുള്ള മകൻ ആയുഷും കഴിഞ്ഞയാഴ്ച ദുബായിൽ എത്തി അന്വേഷണത്തിന് മുൻകെെയെടുത്തിരുന്നു. 2020 മാർച്ചിൽ സന്ദർശന വിസയിലാണ് യുഎഇയിലെത്തിയത്.
ദുരൂഹമായ ഫേസ്ബുക്ക് സന്ദേശം
2021 ജൂലൈ 8-ന് സഞ്ജയിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കോമളിന് സന്ദേശം ലഭിച്ചു. തൻ്റെ ഫോൺ നഷ്ടപ്പെട്ടുവെന്നാണ്. എന്നാല്‍ ഫേസ്ബുക്ക് മെസഞ്ചർ വഴി കോമളുവിന് മെസേജ് അയയ്ക്കാറില്ലെന്നാണ് ഇവര്‍ പറയുന്നത്.മെസഞ്ചറില്‍ വിളിക്കാൻ ശ്രമിച്ചെങ്കിലും കോള്‍ അറ്റെൻഡ് ചെയ്തിരുന്നില്ല. സഞ്ജയ്‌യെ ആരെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സഞ്ജയുടെ ഫോട്ടോ പ്രചരിപ്പിച്ച് അമ്മയും മകനും യുഎഇയിലെ പ്രാദേശിക ഗുജറാത്തി സമൂഹത്തിൻ്റെ സഹായം തേടിയിട്ടുണ്ട്. എന്നിരുന്നാലും, അവരുടെ ശ്രമങ്ങൾ ഇതുവരെ ഒരു സൂചനയും നൽകിയിട്ടില്ല. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ആഗസ്ത് 13 ന് അവർക്ക് അവസാനമായി ലഭിച്ച ഔദ്യോഗിക ആശയവിനിമയം, സഞ്ജയ് ഇപ്പോഴും യുഎഇയിൽ ഉണ്ടെന്നും, അദ്ദേഹത്തിനെതിരെ നിയമപരമായ കേസുകളൊന്നുമില്ലെന്നും ഷാർജയിലെ തൊഴിലുടമ “ഒളിവിൽപ്പോയതായി” റിപ്പോർട്ട് ചെയ്തുവെന്നും സ്ഥിരീകരിച്ചു. തന്റെ ഭര്ത്താവിനെ കണ്ടുകിട്ടണമെന്ന യാചനയും പ്രതീക്ഷയുമായി എത്തിയിരിക്കുകയാണ് കുടുംബം.