
ഒറ്റ കുതിപ്പിൽ കുതിച്ചുയർന്ന് സ്വർണ്ണ വില
സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചുയർന്നു. വെള്ളിയാഴ്ച പവന് 480 രൂപ ഉയർന്ന മാസത്തിലെ പുതിയ ഉയരം കുറിച്ചു. എന്നാൽ ഇന്ന് 55,080 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 60 രൂപ കൂടി 6,880 രൂപയിലെത്തി. ഇന്ന് 10 ശതമാനം പണിക്കൂലി വരുന്ന ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഏകദേശം 62,500 രൂപയോളം ചെലവ് വരും. രാജ്യാന്തര വിലയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഫെഡറൽ റിസർവ് പലിശ കുറച്ച തീരുമാനം പുറത്തു വന്നതിന് പിന്നാലെ കുറിച്ച സർവകാല ഉയരത്തിന് അടുത്താണ് ഇന്ന് രാജ്യാന്തര വിലയും. ഇന്നലത്തെ ലാഭമെടുപ്പിന് ശേഷം നിക്ഷേപകർ സ്വർണം വാങ്ങുന്നതിലേക്ക് തിരിഞ്ഞതാണ് വില ഉയരാൻ കാരണം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)