യുഎഇയിൽ വാഹനമോടിക്കുന്നവർ നിർബന്ധമായും വാഹനത്തിൻ്റെ വിൻഡ് ഷീൽഡിൽ സാലിക് സ്റ്റിക്കറുകൾ നിർബന്ധമായും പതിപ്പിക്കണമെന്ന് ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് അധികൃതർ അറിയിച്ചു. പുതിയ വാഹനങ്ങളിലും സാലിക് സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണം. വാഹനത്തിന്റെ മുൻവശത്താണ് സ്റ്റിക്കർ പതിപ്പിക്കേണ്ടത്. പ്രധാന റോഡുകൾക്ക് പുറമേ ദുബായ് മാളിലെ പാർക്കിങ്ങിലും ഇപ്പോൾ സാലിക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്‌ട്രോണിക് ടോൾഗേറ്റായ സാലിക് പ്രവർത്തിക്കുന്നത് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. നിലവിൽ അൽബർഷ, അൽ ഗർഹൂദ് പാലം, അൽ മക്തൂം പാലം, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജബൽ അലി എന്നിവിടങ്ങളിലായി എട്ട് സാലിക് ഗേറ്റുകളാണുള്ളത്. ഗേറ്റുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ടോൾനിരക്ക് സാലിക് അക്കൗണ്ടിൽനിന്ന് ഈടാക്കും. നവംബർ മാസത്തോട് കൂടി ബിസിനസ് ബേ, അൽ സഫ സൗത്ത് എന്നിവിടങ്ങളിൽ കൂടി ഗേറ്റുകൾ സ്ഥാപിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU