ഐഫോൺ ആരാധകർ ഏറെ ആകാംശയോടെ കാത്തിരുന്ന ഒരു മോഡലാണ് പുറത്തിറങ്ങിയത്. പുതിയ മോഡലിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഐഫോൺ 16, ഐഫോൺ16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ 4 മോഡൽ ആണ് ആപ്പിൾ ഇപ്പോൾ ഇറക്കിയിരിക്കുന്നത്. യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിൽ വലിയ തിരക്കാണ് ഓരോ മോഡൽ പുറത്തിറങ്ങുമ്പോഴും ഉണ്ടാകാറുള്ളത്. നീണ്ട ക്യൂ നിന്നാണ് പലരും ഫോണുകൾ സ്വന്തമാക്കുന്നുത്. സെപ്റ്റംബർ 13-ന് പ്രീ ബുക്ക ചെയ്തവർക്ക് ഇന്ന് രാവിലെ മുതലാണ് ഫോണുകൾ ലബിച്ച തുടങ്ങിയത്. ഫോൺ ബുക്ക് ചെയ്തവരുടെ നീണ്ട നിരയാണ് മാളുകളിൽ രാവിലെ മുതൽ. ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ വേണ്ടി പ്രീ ബുക്ക് ചെയ്യുമ്പോൾ കൺഫർമേഷൻ കിട്ടിയ ഉപഭോക്താക്കളെ മാത്രമേ മാളിന് ഉള്ളിലേക്ക് പ്രവേശനം നൽകിയുള്ളൂ.. ബാരിക്കേഡുകൾ സ്ഥാപിച്ചുമൊക്കെയാണ് മാളുകളിൽ സുരക്ഷാ പദ്ധതികൾ രൂപപ്പെടുത്തിയത്. ഐഫോൺ വാങ്ങാൻ ദുബായ് മാളിലും യാസ് മാളിലും പോകുന്നവരാണെങ്കിൽ റിസർവേഷൻ വന്നിട്ടുണ്ടെങ്കിൽ മാത്രമേ പ്രവേശനം പോലും ലഭിക്കൂള്ളൂ. തെലിവിനായി ഇമെയിലിൽ വന്നിട്ടുള്ള കൺഫർമേഷൻ മെസേജും കാണിക്കേണ്ടി വരും. രാവിലെ ആറ് മണി മുതൽ നീണ്ട ക്യൂ ആണ് മാളുകളിൽ അനുഭവപ്പെടുന്നത്. പുതിയ നിമങ്ഹൾ കൊണ്ട് വന്നത് ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും തിക്കും തിരക്കും ഒവിവാക്കാൻ ആണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU