യുഎഇ: മാർഗനിർദേശം പാലിക്കാത്ത മൂന്ന് സ്വകാര്യ നോട്ടറികൾക്ക് പിഴ

യുഎഇയിൽ മാർഗനിർദേശം പാലിക്കാതെ പ്രവർത്തിച്ച മൂന്ന് സ്വകാര്യ നോട്ടറികൾക്ക് പിഴ ചുമത്തി അധികൃതർ. അബുദാബി ജൂഡീഷ്യൽ വകുപ്പിനു കീഴിലുള്ള സ്വകാര്യ നോട്ടറി കാര്യ സമിതിയാണ് 50,000 ദിർഹം പിഴ വിധിച്ചത്. സ്വകാര്യ നോട്ടറി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ഓഫീസിന്റെ ലൈസൻസ്, രജിസ്‌ട്രേഷൻ അപേക്ഷ, നോട്ടറി രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ എന്നീ കാര്യങ്ങൾ പരിശോധിച്ചു. യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള താമസക്കാർക്ക് നോട്ടറി പബ്ലിക് സംവിധാനം ഉപയോഗിച്ച് സേവനം തേടാവുന്നതാണ്. എല്ലാ ദിവസങ്ങളിലും നോട്ടറി പബ്ലിക് സേവനം ഡിജിറ്റലായി ലഭ്യമാണ്. നോട്ടറികൾ നൽകിയ സേവനങ്ങളിൽ ഉപഭോക്തൃ സംതൃപ്തി നിരക്ക് 92 ശതമാനമായിരുന്നു. വർഷത്തിന്റെ ആദ്യ പകുതിയിൽ നടന്ന ഇടപാടുകളും കമ്മിറ്റി വിലയിരുത്തി. വർഷത്തിന്റെ ആദ്യ പകുതിയിൽ നടന്ന ഇടപാടുകൾ കമ്മിറ്റി വിലയിരുത്തി. നോട്ടറികൾ നൽകിയ സേവനങ്ങളിൽ ഉപഭോക്തൃ സംതൃപ്തി നിരക്ക് 92 ശതമാനമായിരുന്നു. സമിതി അംഗങ്ങളായ യൂസുഫ് ഹസൻ അൽ ഹൊസനി, അബ്ദൂല്ല സെയിഫ് സഹ്‌റാൻ, മുഹമ്മദ് ഹിഷാം എൽറാഫി, ഖാലിദ് സലിം അൽതമീമി എന്നിവരും യോഗത്തിൽ സംബന്ധിച്ചു. സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പരിപാടിയുടെ ഭാഗമായിനോട്ടറി സേവനങ്ങളുടെ സമയം 50 ശതമാനവും രേഖകൾ തയ്യാറാക്കുന്നതിനുള്ള സമയം 70 ശതമാനം വരെയാണ് വെട്ടിക്കുറച്ചു. . യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy