Posted By ashwathi Posted On

വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി പൊലീസ്; 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റുകളും

അശ്രദ്ധമായി വാഹനമോടിച്ച് ജനവാസ കേന്ദ്രങ്ങളിൽ ശല്യം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇത്തരം പെരുമാറ്റങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് 2,000 ദിർഹം പിഴയും അവരുടെ ലൈസൻസിൽ 12 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കുമെന്നും അതോറിറ്റി അറിയിച്ചു. “പ്രിയപ്പെട്ട ഡ്രൈവർമാരേ, വാഹനങ്ങളിലെ അമിതമായ മാറ്റം വരുത്തിയ ശബ്ദം അപരിഷ്കൃതമായ പെരുമാറ്റമായി കണക്കാക്കപ്പെടുന്നു, സമൂഹത്തിൻ്റെ പ്രതിച്ഛായ നശിപ്പിക്കുന്നു, ശല്യപ്പെടുത്തുന്നു, മറ്റുള്ളവരിൽ ഭയം ഉളവാക്കുന്നു. അതിനാൽ, റെസിഡൻഷ്യൽ ഏരിയകളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കുക. ശബ്ദമുണ്ടാക്കുന്ന വാഹനം ഓടിച്ചാൽ പിഴ 2,000 ദിർഹം ആണ്. കൂടാതെ 12 ട്രാഫിക് പോയിൻ്റുകളും ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് അദികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

വീഡിയോ കാണാം

Comments (0)

Leave a Reply

Your email address will not be published. Required fields are marked *