സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് രാജ്യത്ത് നടക്കുന്ന പൊതുമാപ്പ് പദ്ധതിക്ക് പിന്തുണയുമായി ഉത്പന്നങ്ങളുടെ പാക്കേജിങ് രംഗത്തെ പ്രമുഖരായ ഹോട്ട്പാക്ക്. പദ്ധതിയിലൂടെ താമസരേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന യോഗ്യരായ തൊഴിലന്വേഷകരിൽ 200 പേർക്കാണ് ഹോട്ട്പാക്ക് ഗ്ലോബൽ നിയമനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 100 പേരെ ഇതിനോടകം തന്നെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരെ വൈകാതെ കണ്ടെത്തും. പൊതുമാപ്പിൻ്റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നുവെന്നും ഇത് തങ്ങളുടെ സാമൂഹിക പിന്തുണയുടെയും ഉത്തരവാദിത്വത്തിന്റെയും മൂല്യങ്ങളുമായി തികച്ചും യോജിക്കുന്നുവെന്നും ഹോട്ട്പാക്ക് ഗ്ലോബൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ ജബ്ബാർ പിബി പറഞ്ഞു. 200 തസ്തികകളിൽ വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികൾക്ക് അവസരമുണ്ട്.
ഇതിനകം 10-ലേറെ തൊഴിന്വേഷകരെ വെയർഹൗസിലും ലോജിസ്റ്റിക് കേന്ദ്രങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളിൽ ഒരു സുപ്രധാന ചുവടുവെപ്പിൽ പങ്കാളിയാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU