എമിറേറ്റിലെ അശ്രദ്ധമായ ഓവർടേക്കിംഗിനെതിരെയും റോഡിലെ ലൈനുകൾ മാറ്റുന്നതിനെതിരെയും ഡ്രൈവർമാർക്ക് വാർണിംഗ് നൽകി അബുദാബി പൊലീസ്. നിയമ വിരുദ്ധമായ രീതിയിൽ പാതകൾ മാറ്റുന്നതിൻ്റെ അപകടങ്ങൾ ഉണ്ടാകുന്ന ഒന്നിലധികം വീഡിയോകൾ അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 42 പ്രകാരം 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻ്റുകളും ശിക്ഷാർഹമായ ഗുരുതരമായ ലംഘനമാണിത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ (MOI) കണക്കനുസരിച്ച്, കഴിഞ്ഞ വർഷം രാജ്യത്തുടനീളം 352 റോഡ് മരണങ്ങൾ ഉണ്ടായി, 2022 ൽ രജിസ്റ്റർ ചെയ്ത 343 മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 3 ശതമാനം വർദ്ധിച്ചു, എന്നാൽ 2021 ൽ രേഖപ്പെടുത്തിയ 381 മരണങ്ങളിൽ നിന്ന് 8 ശതമാനം കുറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU