Posted By liji Posted On

ഇതറിഞ്ഞോ? യുഎഇയിലെ ഈ വിമാനത്താവളത്തില്‍ കുറഞ്ഞനിരക്കിൽ പാർക്കിങ് സ്ലോട്ട് ബുക്കുചെയ്യാം, അറിയാം കൂടുതല്‍

അബുദാബി : സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനം കുറഞ്ഞനിരക്കിൽ പാർക്കുചെയ്യാൻ അവസരം. പുറപ്പെടൽ ഭാഗത്തുനിന്ന് രണ്ടുമിനിറ്റുമാത്രം അകലെയാണ് ദീർഘകാല പാർക്കിങ് സൗകര്യമുള്ളത്. ഓൺലൈൻവഴിയും ദീർഘകാല പാർക്കിങ് മുൻകൂട്ടി ബുക്കുചെയ്യാം. എയർപോർട്ട് വെബ്‌സൈറ്റിൽ നൽകിയ വിവരമനുസരിച്ച് രണ്ടുമുതൽ മൂന്നുദിവസംവരെ വാഹനങ്ങൾ പാർക്കുചെയ്യാൻ 225 ദിർഹമാണ്. നാലുമുതൽ ഏഴുദിവസംവരെ 325 ദിർഹവും എട്ടുമുതൽ 14 ദിവസംവരെ 400 ദിർഹവുമാണ് നിരക്ക്.

14 ദിവസത്തിൽ കൂടുതൽ വാഹനങ്ങൾ പാർക്കുചെയ്യുന്നവർ പതിനഞ്ചാംദിവസംമുതൽ പരമാവധി 30 ദിവസംവരെ പ്രതിദിനം 50 ദിർഹം എന്നതോതിൽ പാർക്കിങ് ഫീസ് നൽകണം.

വെബ്‌സൈറ്റിൽ യാത്രാതീയതി, വിമാനത്താവളത്തിലെത്തുന്ന സമയം, മടക്കയാത്രാ വിശദാംശങ്ങൾ എന്നിവനൽകിയാണ് ബുക്കുചെയ്യേണ്ടത്. ലഭ്യമായ പാർക്കിങ് ലൊക്കേഷൻ, നിരക്ക്, പേമെന്റ് ഓപ്ഷനുകൾ എന്നിവയെല്ലാം വെബ്‌സൈറ്റിലൂടെ അറിയാനാവും. മുൻകൂറായി പണംനൽകേണ്ടതില്ല. ലോബിയിലോ എക്സിറ്റിലോ ഉള്ള ഓട്ടോമാറ്റിക് മെഷീനുകളിൽ പണമായോ, ബാങ്ക് കാർഡുകൾ ഉപയോഗിേച്ചാ പണമടയ്ക്കാം. അതേസമയം, വിമാനത്താവളത്തിൽ ആരെയെങ്കിലും ഇറക്കാനോ കൂട്ടാനോ പോവുകയാണെങ്കിൽ ഹ്രസ്വകാല പാർക്കിങ് പ്രദേശത്തേക്കാണ് പോകേണ്ടത്‌.

ഹ്രസ്വകാല പാർക്കിങ്‌ നിരക്കുകൾ ഇപ്രകാരമാണ്. ആറുമിനിറ്റുമുതൽ 15 മിനിറ്റുവരെ 15 ദിർഹം, 16 മുതൽ 30 മിനിറ്റുവരെ-25 ദിർഹം, രണ്ട് മണിക്കൂർവരെ-35 ദിർഹം, മൂന്നുമണിക്കൂർവരെ-55 ദിർഹം, നാലുമണിക്കൂർവരെ-65 ദിർഹം, 24 മണിക്കൂർ-125 ദിർഹം, ഓരോ അധികദിവസത്തിനും-100 ദിർഹംവീതം നൽകണം.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ്
ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *