യുഎഇയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് വൻ തുക നഷ്ട പരിഹാരം വിധിച്ച് കോടതി. അപകടമുണ്ടാക്കിയ ഡ്രൈവർ 70,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അൽഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഉത്തരവിട്ടത്. അപകടത്തിൽ യുവതിയുടെ ശരീരത്തിന് 25 ശതമാനം വൈകല്യമുണ്ടായി. താത്കാലിക നഷ്ടപരിഹാരമായി 51,000 ദിർഹം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയാണ് കോടതിയെ സമീപിച്ചത്. കൂടാതെ, കോടതി ചിലവുകളും പ്രതി വഹിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇടതുകൈയ്ക്കും കാലിനുമാണ് യുവതിക്ക് സാരമായി പരിക്കേറ്റത്. തനിക്ക് സംഭവിച്ച ശാരീരിക-സാമ്പത്തിക നഷ്ടങ്ങളുടെ രേഖകൾ സഹിതമാണ് യുവതി കോടതിയെ സമീപിച്ചത്. തുടർ്നനാണ് യുവതിക്ക് അനുകൂലമായ വിധി വന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU