രാജ്യത്തെ പൊതുമാപ്പ പദ്ധതിയിലൂടെ ഔട്ട് പാസ് (എക്സിറ്റ് പാസ്) ലഭിച്ചവർക്ക് ഒക്ടോബർ 31 വരെ അവിടെ തങ്ങാം. നേരത്തേ 14 ദിവസത്തിനുള്ളിൽ മടങ്ങണം എന്നായിരുന്നു. എന്നാൽ പലരും വിമാന ടിക്കറ്റിന് വഴിയില്ലാതെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിനാൽ ഇപ്പോൾ സമയം ഈ ഗ്രേസ് പിരീഡ് സ്കീമിന്റെ അവസാനം വരെ നീട്ടിയതായി സ്ഥിരീകരിച്ചു. പൊതുമാപ്പിലൂടെ അവരവരുടെ രാജ്യത്തേയ്ക്ക് തിരിച്ചുപോകാൻ കൂടുതൽ സമയം അനുവദിക്കാൻ യുഎഇ സർക്കാർ തീരുമാനിച്ചതായി ക്ലയന്റ് ഹാപ്പിനസ് വിഭാഗം ഡയറക്ടർ ലഫ്. ജനറൽ സലേം ബിൻ അലി പറഞ്ഞു. ഒക്ടോബർ 31 നുള്ളിൽ എപ്പോൾ വേണമെങ്കിലും രാജ്യം വിടാം. എങ്കിലും തിരക്കേറിയ ശൈത്യകാലത്ത് വിമാന നിരക്ക് വർധിക്കുമെന്നതിനാൽ പുറപ്പെടുന്നത് വൈകുന്നത് അവരുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ലഫ്. ജനറൽ ബിൻ അലി മുന്നറിയിപ്പ് നൽകി. കഴിയുന്നത്ര വേഗത്തിൽ മടങ്ങാൻ നാട്ടിലേക്ക് അഭ്യർഥിക്കുകയും ചെയ്തു. താമസ രേഖകളുടെ പദവി നിയമപരമാക്കി യുഎഇയിൽ തുടരാനും അല്ലെങ്കിൽ പിഴകൾ നേരിടാതെ യുഎഇ വിടാനും അവസരമൊരുക്കുന്ന പൊതുമാപ്പ് പദ്ധതി സെപ്തംബർ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇതിനകം ആയിരക്കണക്കിന് പേർ പൊതുമാപ്പ് ആനുകൂല്യങ്ങൾ സ്വന്തമാക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU