
അബുദാബി ദുബായ് ഇൻ്റർസിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനം…
അബുദാബി ദുബായ് ഇൻ്റർസിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനവുമായി അധികൃതർ. യാത്രക്കാർക്ക് സീറ്റുകൾ മുൻ കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു. ഇബ്ൻ ബത്തൂത്തയിൽ നിന്ന് അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിലേക്കുള്ള ഇ 101, മുസഫയിലേക്കുള്ള ഇ 102 എന്നീ ബസുകളിലാണ് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് സൗകര്യപ്രദമായ തീയതിയും സമയവും തിരഞ്ഞെടുത്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മുൻഗണന ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)