ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. കേരളക്കരെ ഉറ്റ്നോക്കയ ഒരു ചോദ്യത്തിന് ഉത്തരമാണ് 72 -ാമത്തെ ദിവസമായ ഇന്നലെ അർജുനെ കണ്ടെത്തിയതോടെ ലഭിച്ചത്. ഗംഗാവലി പുഴയിൽ നിന്ന് അർജുൻ്റെ ലോറി കരക്കെത്തിച്ചപ്പോൾ ക്യാബിനുള്ളിൽ കണ്ട കാഴ്ചകൾ കൂടിനിന്നവരുടെ ഉള്ളുലക്കും വിധം ആയിരുന്നു. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്. മകൻ്റെ കളിപ്പാട്ടവുമുണ്ടായിരുന്നു. ഈ കളിപ്പാട്ടം ലോറിയിൽ കാബിന് മുന്നിൽ വെച്ചാണ് അർജുൻ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അർജുൻ വാങ്ങി നൽകിയതായിരുന്നു എന്ന് അനിയൻ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോൾ ഈ കളിപ്പാട്ട വണ്ടിയും അർജുൻ കൂടെക്കൊണ്ടുപോകുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
ഇന്ന് രാവിലെയോടെയാണ് ഗംഗാവലി പുഴയിൽ നിന്ന് ലോറി പൂർണ്ണമായി കരയിൽ എത്തിച്ചത്. ലോറി കരക്കെത്തിച്ച സമയത്ത് ലോറിയുടെ ക്യാബിനുള്ളിൽ നിന്നും അസ്ഥികൾ കണ്ടെത്തിയിരുന്നു. ക്യാബിൻ്റെ ഭാഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അർജുൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കിട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അർജുൻ്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയത്. അർജുൻറെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനൽകും. മൃതദേഹത്തെ കർണാടക പൊലീസും അനുഗമിക്കും. പൊലീസ് സംരക്ഷണയോടെ ആയിരിക്കും കേരളത്തിലേക്കുള്ള യാത്ര. നാളെ ഉച്ചയോടെ ഡിഎൻഎ പരിശോധനാ ഫലം എത്തും. എല്ലിൻ്റെ ഒരു ഭാഗമെടുത്താണ് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കാർവാർ ആശുപത്രിയിലുള്ള മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് തന്നെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.