ദുബായ് ഗ്ലോബൽ വില്ലേജിന്റെ ഈ വർഷത്തെ അതായത് 29-ാം സീസൺ ആരംഭിക്കുന്നതിൻ്റെ തീയതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെയാണ് സന്ദർശകർക്കായി ഗ്ലോബൽ വില്ലേജ് തുറന്നുകൊടുക്കുന്നത്. ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനുള്ള വിഐപി ടിക്കറ്റുകൾ അംഗീകൃത പ്ലാറ്റ്ഫോമിൽ നിന്ന് മാത്രമേ വാങ്ങാവൂ എന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിർജിൻ മെഗാസ്റ്റോറിൽ നിന്നാണ് വിഐപി ടിക്കറ്റ് വാങ്ങേണ്ടത്. അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ നിന്ന് വാങ്ങുന്ന ടിക്കറ്റിന് വാലിഡിറ്റിയുണ്ടാകില്ല. പുതിയ സീസണിലേക്കുള്ള വിഐപി പായ്ക്കുകളുടെ ബുക്കിങ് 24ന് തുടങ്ങി. ഈ മാസം 28 രാവിലെ 9 വരെ ഓൺലൈൻ വഴി വാങ്ങാം. ഇന്ത്യ ഉൾപ്പെടെ 78 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 26 പവിലിയനുകളിലൂടെ വിവിധ രാജ്യങ്ങളുടെ കലാസാംസ്കാരിക, ഭക്ഷണ രീതികൾ എന്നിവ ഗ്ലോഹൽ വില്ലേജിലൂടെ അടുത്തറിയാം. 28-ാമത്തെ സീസണിൽ ഒരു കോടിയാളുകളാണ് ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത്. 27 പവലിയണുകളിലായി 90ൽപരം സംസ്‌കാരിക പരിപാടികളാണ് പ്രദർശിപ്പിച്ചത്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസ്സും അതിനു മുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU