യുഎഇയിൽ സ്വർണ്ണ വിപണിയിൽ വിലയുടെ അസ്ഥിരത തുടരുകയാണ്. സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ്ണ വില ഉയർന്നു. ഇന്നല 24 കാരറ്റ് സ്വർണ്ണത്തിന് 323.25 ദിർഹത്തിനാണ് വ്യാപാരം നടന്നത്. 22 കാരറ്റ് സ്വർണം 300 ദിർഹത്തിന്റെ അടുത്ത് എത്തി നിൽക്കുകയാണ്. 24 കാരറ്റ് സ്വർണം 300 ദിർഹം കടക്കുന്നതിന് അതിശയത്തോടെ കണ്ട വിപണി, വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണ്ണത്തിനും 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ കാണുന്നത്. ഇന്നലെ 22 കാരറ്റിന് 299.5 ദിർഹമാണ് വില. 50 ഫിൽസിന്റെ അകലം മാത്രം. 21 കാരറ്റ് 289.75 ദിർഹവും 18 കാരറ്റ് 248.5 ദിർഹവും കടന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU