
യാത്രക്കാർക്ക് ഇതാ ഒരു വമ്പൻ ഓഫർ ; 129 ദിർഹത്തിന് ടിക്കറ്റ് ഒരുക്കി ഈ വിമാനക്കമ്പനി
യാത്രക്കാർക്ക് വമ്പൻ ഓഫർ ഒരുക്കി എയർ അറേബ്യ. 129 ദിർഹത്തിനാണ് യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാകുന്നത്. നെറ്റ്‌വർക്കിലുടനീളമുള്ള 500,000 സീറ്റുകളാണ് 129 യുഎഇ ദിർഹം നിരക്കിൽ ലഭ്യമാകുന്നത്. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ സ്വന്തമാക്കാൻ സാധിക്കുന്നത്. 2025 മാർച്ച് ഒന്നു മുതൽ ഒക്ടോബർ 25 വരെ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. ‘സൂപ്പർ സീറ്റ് വിൽപ്പന’യാണ് പരിമിത കാലയളവിലേക്ക് എയർ അറേബ്യ നടത്തുന്നത്. ലോകത്ത് എവിടേയ്ക്കും എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. airarabia.com സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. യുഎഇയിലെ ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നാണ് എയർ അറേബ്യ സർവ്വീസ് നടത്തുന്നത്. എഥൻസ്, വാഴ്സോ, മിലാൻ, വിയന്ന, കൊളംബോ, ഇസ്താംബുൾ, മോസ്കോ തുടങ്ങി നിരവധി സ്ഥലങ്ങൾ പ്രത്യേക നിരക്കിലൂടെ സ്വന്തമാക്കുന്ന ടിക്കറ്റിലൂടെ സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് എയർ അറേബ്യയുടെ www.airarabia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)