ഇസ്രായേൽ ആക്രമണം ലബനനിൽ കടുപ്പിക്കുന്നതിനിടെ ഹിസ്ബുല്ലയ്ക്കു സഹായവുമായി സൈന്യത്തെ അയയ്ക്കാനൊരുങ്ങി ഇറാൻ. ലബനാനിൽ സൈന്യത്തെ വിന്യസിക്കാൻ ഇറാൻ ഭരണകൂടം തീരുമാനിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ അന്താരാഷ്ട്രകാര്യ ഉപമേധാവി മുഹമ്മദ് ഹസ്സൻ അക്തരിയാണ് ഇക്കാര്യം അറിയിച്ചത്. 1981ൽ ചെയ്തതു പോലെ ഇസ്രായേലിനെതിരായ പോരാട്ടത്തിനായി ലബനാനിലേക്ക് സൈന്യത്തെ അയയ്ക്കും. ലബനാനിലും ഗോലാൻ കുന്നുകളിലും സൈന്യത്തെ വിന്യസിക്കാൻ അംഗീകാരം നൽകുമെന്ന് മുഹമ്മദ് ഹസ്സൻ അറിയിച്ചു. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തിനു തിരിച്ചടിയായാണ് ഇറാൻ നേരിട്ട് യുദ്ധത്തിനിറങ്ങാൻ തീരുമാനിച്ചതെന്നാണ് അമേരിക്കൻ ചാനലായ ‘എൻബിസി’യോട് മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചത്. ലബനാനിലെ ആക്രമണം അടിയന്തരമായി നിർത്തിവയ്ക്കാൻ ഫ്രാൻസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലബനാനിലെ കരയാക്രമണത്തെ എതിർക്കുമെന്നും ഫ്രഞ്ച് വിദേശകാര്യ-യൂറോപ്യൻ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. ലബനാനിലെയും ഇസ്രായേലിലെയും സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU