നാളെ മുതൽ അൽ അമർദി സ്ട്രീറ്റിലും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലുംപുതിയ വേഗപരിധി പ്രാബല്യത്തിൽ വരും. ദുബായ് അൽ ഐൻ റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനുമിടയിലുള്ള ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്ററായി ഉയർത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
ചില മേഖലകളിൽ പുതിയ വേഗപരിധി ഇപ്രകാരമായിരിക്കും:
- ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ പരമാവധി വേഗപരിധി ദുബായ് അൽ ഐൻ റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനുമിടയിൽ മണിക്കൂറിൽ 100 കിലോമീറ്ററായി ഉയർത്തും.
- അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനും അൽ ഖവനീജ് സ്ട്രീറ്റിനുമിടയിലുള്ള പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാകും. അൽ ഖവനീജ് സ്ട്രീറ്റിനും എമിറേറ്റ്‌സ് റോഡിനുമിടയിലെ അൽ അമർദി സ്ട്രീറ്റിലും വേഗപരിധി 90 കിലോമീറ്ററാക്കി ഉയർത്തിയിട്ടുണ്ട്.
- അൽ ഖവാനീജ് സ്ട്രീറ്റിനും എമിറേറ്റ്‌സ് റോഡിനുമിടയിലുള്ള അൽ അമർദി സ്ട്രീറ്റിൽ വേഗപരിധി 90 കി.മീ.
ദുബായ് പൊലീസ് ജനറൽ ഹെഡ് ക്വാട്ടേഴ്സുമായി സഹകരിച്ചാണ് വേഗപരിധികളിൽ മാറ്റങ്ങൾ വരുത്തിയത്. പ്രദേശങ്ങളിലെ വേഗപരിധിയുമായി ബന്ധപ്പെട്ട അടയാളങ്ങൾ മാറ്റിസ്ഥാപിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ട് റോഡുകളിലെയും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. രണ്ട് ഖോഡുകളും അടുത്തിടെ വികസിപ്പിക്കുകയും ചെയ്തിരുന്നു, ഇത് പാതകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും കവലകളുടെ മെച്ചപ്പെടുത്തലുകൾക്കും കാരണമായി. ദുബായ് അൽഐൻ റോഡിലെ മേൽപ്പാലത്തിൻ്റെ വികസനം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന് വിധേയമായിട്ടുണ്ട്. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, ഇഴിടുത്തെ എല്ലാ മേൽപ്പാലങ്ങളും 2030-ഓടെ പൂർത്തിയാകും,