അബുദാബി വിമാനത്താവളത്തിലെ നോർത്തേൺ റൺവേ പ്രഖ്യാപിത സമയത്തെക്കാൾ നേരത്തെ തുറന്നുകൊടുത്തെന്ന് അധികൃതർ. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ നോർത്തേൺ റൺവേ പ്രഖ്യാപിത സമയത്തെക്കാൾ നേരത്തെ തുറന്ന് നൽകി. വിമാന സർവ്വീസുകളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നവീകരണം നടത്തിയത്. വിമാനത്താവളത്തിലെ റൺവേ ദൃഢപ്പെടുത്താൻ 2.1 ലക്ഷം ടൺ കീൽ ഉപയോഗിച്ചു. നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുകയും നൂതന ഇൻസ്ട്രുമെന്റ് ലാൻഡിങ് സംവിധാനം സജ്ജമാക്കുകയും എയർഫീൽഡ് ലൈറ്റുകൾ പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്തു. വിമാന സർവ്വീസുകളിലെ വർധന ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് അബുദാബി എയർപോർട്ട് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എലീന സോർലിനി പറഞ്ഞു. സൗകര്യം കൂടിയതനുസരിച്ച് വിമാന സർവ്വീസുകളുടെ എണ്ണം കൂടുമെന്നും പറഞ്ഞു. ഈ വർഷം ആദ്യ 6 മാസത്തിനിടെ അബുദാബിയിലെ വിമാന യാത്രക്കാരുടെ എണ്ണം 33.8% വർധിച്ചിരുന്നു. 2023ൽ 2.24 കോടി യാത്രക്കാരാണ് അബുദാബി വിമാനത്താവളം വഴി യാത്രചെയ്തത്. മുൻ വർഷത്തെക്കാൾ 27.8% വർധന. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ (32 ലക്ഷം) അബുദാബിയിലേക്ക് പറന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU