
കയറ്റുമതി നിരോധനം നീക്കി; ഗൾഫിൽ അരി വില താഴുന്നില്ലേ…?
ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തിട്ടും കയറ്റുമതി തീരുവ ഒഴിവാക്കിയിട്ടും പുഴുക്കലരി കയറ്റുമതി തീരുവ 10 ശതമാനം കുറച്ചിട്ടും ഗൾഫിൽ വില കുറയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിലെ സ്റ്റോക്ക് തീർന്ന് കുറഞ്ഞ വിലയ്ക്കുള്ള അരി എത്തിയാൽ മാത്രമേ വിപണിയിൽ വിലയിൽ വ്യത്യാസം വരൂ. ഇൻിയും ആഴ്കളോളം വേണ്ടി വരും വില കുറയാൻ. നവംബർ, ഡിസംബർ മാസങ്ങളിൽ പുതിയ വിള വിപണിയിൽ എത്തുന്ന മുറയ്ക്ക് വില കുറഞ്ഞേക്കുമെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. ഇന്ത്യയുടെ ഇളവ് തീരുമാനം അനുസരിച്ച് ഗൾഫിലും പച്ചരി വില 20%, പുഴുക്കലരി വില 10% വീതം കുറയുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ നിന്നാണ് യുഎഇയിലേക്ക് ഏറ്റവും കൂടുതൽ അരിയെത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിലെ ചെറുചലനങ്ങൾ പോലും ഗൾഫ് വിപണിയിൽ പ്രതിഫലിക്കും. രാജ്യത്ത് പച്ചരിയും പുഴുക്കലരിയുമാണ് വേഗത്തിൽ വിറ്റ് പോകുന്നത്. പണി വിഹിതത്തിന്റെ ഏകദേശം 70 ശതമാനം വരും ഇത്. പച്ചരി, വടക്കേ ഇന്ത്യക്കാർ ഉപയോഗിക്കുന്ന സോന മസൂരി, ജീരകശാല അരി, പുഴുക്കലരി എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)