
യുഎഇ: മഴയും ആലിപ്പഴ വർഷവും; താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്ന് മുന്നറിയിപ്പ്
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ആലിപ്പഴ വീണു. ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഷാർജയിലെ മലീഹ, ബ്ൻഇ റാഷിദ് ഡ്റോ എന്നിവിടങ്ങളിലാണ്. അൽദൈദ് റോഡിൽ നേരിയ ആലിപ്പഴ വർഷവുമുണ്ടായി. മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിനൊപ്പമായിരുന്നു മഴ. ഇതേതുടർന്ന് ദൂരക്കാഴ്ച 3000 മീറ്ററിൽ താഴെയായി. മലനിരകളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ഡാമുകളിൽ നിറഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)