
യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; അലർട്ട് പ്രഖ്യാപിച്ചു
യുഎഇയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയും ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. തിങ്കളാഴ്ച രാജ്യത്തിൻ്റെ കിഴക്കൻ തീരത്ത് നേരിയ മഴ ലഭിച്ചതായി സ്റ്റോം സെൻ്റർ പോസ്റ്റ് ചെയ്ത വീഡിയോകൾ കാണിക്കുന്നു. സെപ്റ്റംബർ 30 ന് രാജ്യത്തെ വിവിധയിടങ്ങളിൽ മഴ പെയ്യുമെന്ന് നേരത്തേ പ്രവചിച്ചിരുന്നു. മഴയോടൊപ്പം സംവഹന മേഘങ്ങൾ രൂപപ്പെടുന്നത് കൊണ്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇന്ന് രാത്രി 9 മണി വരെ ജാഗ്രതാ നിർദ്ദേശം നിലനിൽക്കും. റാസൽഖൈമയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഷാർജ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ നിവാസികൾക്ക് മഴയും ചാറ്റൽമഴയും അനുഭവപ്പെട്ടു. ഇതിനിടെ ഷാർജ അൽ ദൈദ് റോഡിൽ ചെറിയ ആലിപ്പഴം വീണു. ഈ വടക്കൻ എമിറേറ്റുകളിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)