ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ പശ്ചിമേഷ്യയിലെ വ്യോമഗതാഗതം താറുമാറായി. യുഎഇയിലേതടക്കെ നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. യുദ്ധഭീതിയെ തുടർന്ന് ഇന്നും നാളെയുമായി ഷെഡ്യൂൾ ചെയ്ത നിരവധി വിമാനങ്ങൾ റദ്ദാക്കിയതായും അദികൃതർ അറിയിച്ചിട്ടുണ്ട്. എയർക്രാഫ്റ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ ട്വന്റി ഫോറിന്റെ കണക്കു പ്രകാരം 16 വിമാനക്കമ്പനികളുടെ 81 വിമാനങ്ങളെയാണ് മിസൈലാക്രമണം ബാധിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നിരവധി വിമാനങ്ങൾ കൈറോയിലും ഇസ്താംബൂളിലും ദക്ഷിണ തുർക്കിയിലെ അൻതല്യയിലുമാണ് ഇറക്കിയത്. യൂറോപ്യൻ നഗരങ്ങളിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് യാത്ര തുടങ്ങിയ ചില വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്ത വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കി. ആക്രമണം നടന്ന ഉടൻ തന്നെ യൂറോപ്യൻ എയർ ട്രാഫിക് കൺട്രോൾ ഏജൻസിയായ യൂറോ കൺട്രോൾ സ്ഥിതിഗതികളെ കുറിച്ച് പൈലറ്റുമാർക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ജോർദാൻ, ഇറാഖ്, ലബനാൻ വ്യോമപാതകൾ ആക്രമണത്തിന് പിന്നാലെ സമ്പൂർണമായി അടച്ചു. ഇവിടങ്ങൾ വഴിയുള്ള വ്യോമഗതാഗതം ഇനിയും പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നും നാളെയുമായി ഷെഡ്യൂൾ ചെയ്ത നിരവധി വിമാനങ്ങൾ റദ്ദാക്കി. ദുബായ്-ലണ്ടൻ, ദുബായ്-ബഹ്റൈൻ, ദുബായ്-കുവൈത്ത്, ദുബായ്-മസ്കത്ത് വിമാനങ്ങൾ റദ്ദാക്കിയ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. ഇറാഖിലെ ബസറ, ബഗ്ദാദ്, ഇറാനിലെ തെഹ്റാൻ, ജോർദാനിലെ അമ്മാൻ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായുടെ സർ്വവീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ആക്രമണം ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകളെ ബാധിച്ചിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU