യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റിലെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റിയതായി അധികൃതർ. നിലവിൽ ഊദ് മേത്തയിലെ ബിസിനസ് ഓട്രിയത്തിൽ പ്രവർത്തിച്ചിരുന്ന എസ് ജി ഐ വി എസ് ഗ്ലോബൽ അറ്റസ്റ്റേഷൻ സെന്ററാണ് അൽ നാസർ സെന്ററിലേക്ക് മാറ്റുക. കൂടുതൽ സൗകര്യങ്ങളുള്ള സ്ഥലത്താണ് ഓഫീസ് പ്രവത്തിക്കുകയെന്ന് കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു. ഒക്ടോബർ ഏഴ് മുതലാണ് ഇവിടെ സേവന കേന്ദ്രം പ്രവർത്തിക്കുക. എസ് ജി ഐ വി എസ് ഗ്ലോബൽ അറ്റസ്റ്റേഷൻ സെന്റർ, ഇന്ത്യൻ പ്രവാസികൾ വിവിധ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റു ചെയ്യാൻ ആശ്രയിക്കുന്ന കേന്ദ്രമാണ്. അൽനാസർ സെന്ററിലെ 104, 302 ഓഫീസുകളിലാണ് സേവന കേന്ദ്രം പ്രവർത്തിക്കുകയെന്ന് സേവന ദാതാക്കൾ വ്യക്തമാക്കി. അൽനാസൽ ക്ലബിന് സമീപമാണ് പുതിയ കേന്ദ്രം. ദുബായ്ക്ക് പുറമെ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ പ്രവാസി ഇന്ത്യക്കാരും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് വേണ്ടി ഈ സേവന കേന്ദ്രത്തെയാണ് സമീപിക്കേണ്ടത്. എന്നാൽ പാസ്പോർട്ട് സേവനം ബിഎൽഎസ് കേന്ദ്രത്തിൽ തന്നെ തുടരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Home
news
യുഎഇ: ഇന്ത്യൻ കോൺസുലേറ്റിലെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റി