അബുദാബി ബിഗ് ടിക്കറ്റിന് ഇനി പൊൻതിളക്കം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് അവിശ്വസനീയമായ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് ഒക്ടോബറിലുടനീളം എല്ലാ ദിവസവും 24 കാരറ്റ് സ്വർണ്ണ ബാർ നേടാനുള്ള അവസരം ലഭിക്കും. ഒക്ടോബർ 2 മുതൽ, വാങ്ങുന്ന ഓരോ ടിക്കറ്റും ഓട്ടോമാറ്റിക്കായി ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഉൾപ്പെടുത്തും, ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ദിവസവും വിലപിടിപ്പുള്ള സ്വർണ്ണ ബാർ നേടാനുള്ള അവസരം ലഭിക്കും. കൂടാതെ, ഒക്ടോബറിൽ വാങ്ങുന്ന ഓരോ ടിക്കറ്റും നവംബർ 3-ന് നടക്കുന്ന ഗ്രാൻഡ് ഡ്രോയിലും ഇടം നേടുന്നു, അവിടെ ജയിക്കുന്ന ഭാഗ്യശാലിക്ക് 20 ദശലക്ഷം ദിർഹം സമ്മാനം ലഭിക്കും. സെപ്തംബർ മാസം നടന്ന ലക്കി ഇ-ഡ്രോയുടെ അവസാന പ്രതിവാര നറുക്കെടുപ്പിൽ മൂന്ന് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതം സമ്മാനിച്ചു. ഈ ആഴ്ചയിലെ വിജയികളിൽ ഇന്ത്യക്കാരനായ വിജേഷ് വിജയനും ഉൾപ്പെടുന്നു. നവംബർ 3ന് നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ആഡംബര കാറുകളും നൽകുന്നു. ഗ്രാൻഡ് ക്യാഷ് പ്രൈസിനൊപ്പം 355,000 ദിർഹം വിലമതിക്കുന്ന റേഞ്ച് റോവർ വെലാറും ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy