
അബുദാബി ബിഗ് ടിക്കറ്റിലൂടെ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായ ഡെലിവറി ഡ്രൈവർ ഇവിടെയുണ്ട്
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ (സീരീസ് 267) എമിറേറ്റിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ് നേടി. ബംഗ്ലാദേശ് സ്വദേശിയായ അബ്ദുൽ മൻസൂർ അബ്ദുൽ സുബൂറി(50)നാണ് 45 കോടിയിലേറെ രൂപ സമ്മാനം ലഭിച്ചത്. അബ്ദുൽ മൻസൂറും സുഹൃത്തുക്കളും ചേർന്ന് 5 ടിക്കറ്റുകൾ എടുത്തിരുന്നു. അതിൽ ഒരു ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. 2007 മുതൽ ഇവർ ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തിവരുന്നവരാണ്. ജീവിതത്തിൽ ഒറ്റ തവണ മാത്രം ലഭിക്കുന്ന കോൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് അബ്ദുൽ മൻസൂർ പറഞ്ഞു. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല. വർഷങ്ങളായി പ്രതീക്ഷയോടെ എല്ലാ മാസവും ടിക്കറ്റ് വാങ്ങും, ഇപ്പോൾ ഈ ഭാഗ്യം വന്നത് വിശ്വസിക്കാനാകുന്നില്ല. സമ്മാനത്തുക തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടിയും ചെലവഴിക്കുമെന്ന് സുബൂർ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)