ഗൾഫിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന എയർ ഇന്ത്യയിൽ പുക, അതിവേഗ നടപടികളുമായി …

തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫ് ചെയ്യാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പുക കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരെ പുറത്തിറക്കി വിമാനത്തിൽ പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്. രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഇതിനായി റൺവേയിൽ എത്തിയ ശേഷമാണ് സംഭവം യാത്രക്കാരുടെയും ജീവനക്കാരുടെയും ശ്രദ്ധയിൽ പെടുന്നത്. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് വിമാനം ബേയിലേക്ക് തിരികെ എത്തിച്ചു. യാത്രക്കാരെ മുഴുവൻ എമർജൻസി വാതിലിലൂടെ ഇറക്കി പരിശോധന നടത്തി. വിമാനത്തിലുണ്ടായിരുന്ന 142 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിമാനത്തിനുള്ളിൽ തീപിടിച്ചതല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ. അതേസമയം, യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy