സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബ്രിട്ടീഷ് അധ്യാപകന് അബുദാബി ഫെഡറൽ അപ്പീൽ കോടതി മൂന്ന് വർഷം തടവും 5,000 ദിർഹം പിഴയും വിധിച്ചു.
ശിക്ഷയെ തുടർന്ന് അധ്യാപകനെ യുഎഇയിൽ നിന്ന് നാടുകടത്തുകയുംചെയ്യും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU പരീക്ഷാഫലം മാറ്റുന്നതിന് പകരമായി കൈക്കൂലി വാങ്ങുകയും വിദ്യാർത്ഥികളുടെ ഗ്രേഡ് അന്യായമായി ഉയർത്തുകയും ചെയ്തുവെന്നാണ് അധ്യാപകനെതിരെയുള്ള ആരോപണം.
പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതോടെയാണ് മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവന്നത്.