പൊതുമാപ്പ്: അനധികൃത താമസക്കാരായ പ്രവാസികളെ ചേർത്ത് പിടിച്ച് യുഎഇ

രാജ്യത്ത് പൊതുമാപ്പ് പദ്ധതി നടന്ന് കൊണ്ടിരിക്കുകയാണ്. സെപിതംബർ ഒന്ന് മുതൽ തുടങ്ങിയ പദ്ധതി ഒക്ടോബർ 31 ന് അവസാനിക്കും. . മതിയായ രേഖകൾ ഇല്ലാതെ അന്ധികൃതമായി യുഎഇയിൽ കഴിയുന്നവർക്ക് താമസം നിയമാനുസൃതമാക്കാനും പിഴ കൂടാതെ രാജ്യം വിടാനും ഈ പദ്ധതിയിലൂടെ സാധിക്കും. പദ്ധതി തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ ഇന്ത്യക്കാരടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളാണ് ഇതിനകം പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. അതേസമയം സെപ്റ്റംബർ ഒന്നിന് ശേഷമുള്ള നിയമലംഘനങ്ങൾ പൊതുമാപ്പിന്റെ പരിധിയിൽ വരില്ല. നിലവിൽ രാജ്യത്തുള്ളവർക്ക് മാത്രമാണ് പദ്ധതി ബാധകമെന്നും സെപ്റ്റംബർ ഒന്നിന് മുൻപ് രാജ്യം വിട്ട നിയമലംഘകർക്ക് പൊതുമാപ്പിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

അനധികൃതമായി താമസക്കാരായവരെ ചേർത്ത് പിടിച്ച് പുതിയ ജീവിതമാർഗമൊരുക്കുകയാണ് പൊതുമാപ്പിലൂടെ. കനത്ത പിഴയും ശിക്ഷയും ഭയന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ രാജ്യത്ത് ഒളിച്ച് കഴിഞ്ഞവർക്ക് ശിക്ഷാ നടപടികളൊന്നുമില്ലാതെ രാജ്യം വിടാം. ഇത് മാത്രമല്ല ഇവരെ പിന്നീട് രാജ്യത്ത് എത്തുന്നതിൽ നിന്ന് വിലക്കില്ലെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റിയുടെ വിവിധ കേന്ദ്രങ്ങളിലും അമർ സെന്ററുകളിലും ദുബായ് അൽ അവീറിലെ താമസ കുടിയേറ്റ വകുപ്പ് ഒരുക്കിയ പ്രത്യേക കേന്ദത്തിലുമാണ് നടപടിക്രമങ്ങൾക്കായി അപേക്ഷ നൽകാൻ എത്തേണ്ടത്. വിസ കാലാവധി കഴിഞ്ഞ് അബ്സ്കോണ്ടിങ് ആയവരാണ് ആദ്യം ദിനം അൽ അവീറിൽ ഏറെയും എത്തിയത്. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് രേഖകൾ നിയമാനുസൃതമാക്കി തുടരാം. ഇതിന് പിഴ ഈടാക്കില്ലെന്ന് മാത്രമല്ല പുതിയ ജോലി കണ്ടെത്താനുള്ള സൗകര്യവും ഒരുക്കി നൽകിയിട്ടുണ്ട് രാജ്യം. അതേസമയം ഔട്ട്പാസ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്ന നിയമം പൊതുമാപ്പിനോട് അനുബന്ധിച്ച് ഇളവ് ചെയ്തിട്ടുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതുവരെ ഇവർക്ക് യുഎഇയിൽ തുടരാം. ഇതിനിടെ യുഎഇയിൽ ജോലി ലഭിക്കുകയാണെങ്കിൽ ഔട്ട് പാസ് റദ്ദാക്കി വിസ ഉൾപ്പെടെയുള്ള രേഖകൾ ശരിയാക്കി ജോലിയിൽ പ്രവേശിക്കാമെന്നും ദുബായ് താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy