റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി അബുദാബി പൊലീസ്. അബുദാബി പൊലീസ് വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോയിൽ റോഡിൻ്റെ സൈഡിൽ നിർത്തിയിട്ടിരുന്ന സെഡാൻ കാറിലേക്ക് മറ്റൊരു കാർ ഇടിച്ച് കയറുന്ന ദൃശ്യങ്ങളായിരുന്നു. ഡ്രൈവറിൻ്റെ അശ്രദ്ധ കാരണമാണ് ഇത്തരത്തിൽ ഒരപകടം ഉണ്ടായത്. വാഹനമോടിക്കുന്നവർ തങ്ങളുടെയും മറ്റ് റോഡ് ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കായി അടുത്തുള്ള സുരക്ഷിത പാർക്കിംഗ് ഏരിയയിലേക്ക് വാഹനെ പാർക്ക് ചെയ്യണമെന്നും റോഡിൻ്റെ സൈഡിൽ കയറ്റി നിർത്തുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. ഏതെങ്കിലും ആപത്ത് ഘട്ടങ്ങളിൽ 999 (ഓപ്പറേഷൻ റൂം) എന്ന നമ്പരിൽ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുമായി ഉടൻ ബന്ധപ്പെടാൻ അതോറിറ്റി അറിയിച്ചു. ശ്രദ്ധയില്ലാതെ വാഹനമോടിച്ചാൽ 800 ദിർഹം പിഴയും 4 ട്രാഫിക് പോയിൻ്റുകളുമാണ് പിഴ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU