ഇറാൻ ഇസ്രായേൽ യുദ്ധം; സാമ്പത്തിക രംഗത്തെ ആശങ്ക ചെറുതല്ല!!

ഇസ്രായേൽ ഇറാൻ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഇറാൻറെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രത്യാക്രമണം നടത്തുമെന്ന സൂചന ശക്തമയതിന് പിന്നാലെയാണ് വില വർധനവ്. അപ്രതീക്ഷിത ആക്രമണം അന്താരാഷ്ട്ര വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം ക്രൂഡ് വില അഞ്ച് ശതമാനമാണ് കൂടിയത്. കഴിഞ്ഞ ദിവസം ഓഹരി വിപണിയിൽ വൻ തകർച്ചയാണ് നേരിട്ടത്. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക 1.2 ശതമാനത്തിലധിം ഇടിവ് നേരിട്ടു. ഹിന്ദുസ്ഥാൻ പെട്രോളിയം, ഐഒസി, ജിഎസ്പിഎൽ എന്നിവയാണ് കൂടുതൽ നഷ്ടംനേരിട്ടത്. സെൻസെക്‌സ് 1,750 ലേറെ പോയന്റ് തകർന്നു. നിഫ്റ്റിയാകട്ടെ 25,250 നിലവാരത്തിലുമെത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഏഷ്യൻ സൂചികകളോടൊപ്പം ഇന്ത്യൻ വിപണിയും വലിയ തകർച്ച നേരിട്ടു.
ആക്രമണം തുടരുകയാണെങ്കിൽ അത് ഇന്ത്യയിലടക്കം പ്രതിഫലനം ഉണ്ടാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയിൽ വലിയ മാറ്റമാണ് സംഭവിച്ചത്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) പ്രധാന അംഗമാണ് ഇറാൻ. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ക്രൂഡ് ഓയിലിൻറെ വില വർധനവിനെ ആശ്രയിച്ചാണ് പ്രധാനമായും നില നിൽക്കുന്നത്. എണ്ണ ആവശ്യത്തിൻറെ 85 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, എണ്ണവില ഉയരുന്നാൽ വലിയ ആഘാതം ഇന്ത്യയിലും ഉണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy