യുഎഇയിലെ ഭക്ഷ്യമേഖലയിൽ പ്രവാസികൾക്ക് അനവധി തൊഴിലവസരം. 2030-നകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർഷികമേഖലയിൽ താത്പര്യമുള്ള പ്രവാസികൾക്കും ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. യുഎഇയുടെ ആഭ്യന്തര ഉത്പ്പാദന വളർച്ചയിൽ (ജിഡിപി) ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യൺ ഡോളർ വർധിപ്പിക്കാനാണ് ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. 2050-നകം ഇറക്കുമതി 50 ശതമാനമായി കുറയ്ക്കും. അതിനായി ഭക്ഷ്യസുരക്ഷയിൽ രാജ്യം വൻതോതിൽ നിക്ഷേപം നടത്തും. 2007-ലെ ആഗോള ഭക്ഷ്യപ്രതിസന്ധി മുതൽ ഭക്ഷ്യസുരക്ഷയ്ക്ക് യുഎഇ മുൻഗണന നൽകിവരുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
2029-നകം ജിസിസി ഭക്ഷ്യ-പാനീയ മേഖലയുടെ വളർച്ച 128 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎഇ യുടെ ക്ലസ്റ്റർ പദ്ധതി കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കണമെന്നും അബ്ദുല്ല ബിൻ തൗഖ് വ്യക്തമാക്കി. രാജ്യത്തെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ട്രാൻസ്ഫോർമേഷൻ സ്ട്രാറ്റജിക്ക് അനുസൃതമായി ജിഡിപിയിൽ ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യൺ ഡോളർ വർധിപ്പിക്കാനും 20,000-ത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള പാതയിലാണ് രാജ്യം. സുസ്ഥിരമായ നല്ല നാളേക്കായി ഭക്ഷ്യസുരക്ഷയിൽ എല്ലാവർക്കും ഒരുമിച്ച് തുടരാമെന്നും യുഎഇ ആഗോളനേതാവായി തുടരുമെന്ന് ഉറപ്പാക്കാനുമാവുമെന്നും മന്ത്രി വിശദീകരിച്ചു. ഭാവിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സർവകലാശാലകൾ, ശാസ്ത്രജ്ഞർ, ഗവേഷണ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളുമായുള്ള സംവാദം സാധ്യമാക്കുക എന്നതാണ് ക്ലസ്റ്ററുകൾ സൃഷ്ടിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം.