ഇറാന് മറുപടി നൽകാൻ ഇസ്രയേൽ തയ്യാറെടുക്കുന്നു. ഇക്കാര്യം ഇസ്രയേൽ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് ശനിയാഴ്ച വെളിപ്പെടുത്തിയതാണ്. ഇതോടെ ഗാസയിലെ യുദ്ധം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്ന ആശങ്ക തീവ്രമായി. ചൊവ്വാഴ്ച ഇരുനൂറോളം മിസൈലുകളയച്ച ഇറാന് മറുപടി നൽകാൻ ഇസ്രയേൽ ഒരുങ്ങുകയാണ്. മുൻപില്ലാത്ത വിധമുള്ളതും നിയമവിരുദ്ധവുമായ ഇറാന്റെ ആക്രമണത്തിന് മറുപടി നൽകാനാണ് ഇസ്രയേലിന്റെ തയ്യാറെടുപ്പെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, ഇതിന്റെ സമയമോ സ്വഭാവമോ അദ്ദേഹം വിശദമാക്കിയില്ല. കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ലയെ ഇസ്രായേൽ കൊലപ്പെടുത്തിയതിനും ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ടെഹ്‌റാൻ ബോംബാക്രമണത്തിൽ ഇസ്രയേൽ വ്യാപകമായി കൊലപ്പെടുത്തിയതിനും മറുപടിയായാണ് ആക്രമണമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് പറഞ്ഞു. ആക്രമണത്തിൽ 150 മുതൽ 200 വരെ മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഡമാസ്‌കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് മറുപടിയായി ഏപ്രിലിൽ മിസൈൽ, ഡ്രോൺ ആക്രമണത്തിന് ശേഷം ഇസ്രായേലിനെതിരെ ഇറാൻ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU