ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട ചില യാത്രക്കാരുടെ യാത്ര തടസ്സപ്പെട്ടു. പ്രവാസികളായ യാത്രക്കാരുടെ കൈയ്യിൽ വാലിഡിറ്റിയുള്ള എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പതിപ്പുകളുണ്ടെങ്കിലും ഫിസിക്കൽ എമിറേറ്റ്സ് ഐഡികൾ ഇല്ലാത്തതിൻ്റെ പേരിലാണ് യാത്രകൾ തടസ്സപ്പെട്ടത്. ചില യാത്രക്കാരെ വിമാനങ്ങളിൽ കയറുന്നത് തടയുകയും, ടിക്കറ്റുകൾ റദ്ദാക്കുകയും യാത്രാ കാലതാമസം, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് കാരണമാവുകയും ചെയ്തു. ഷാർജയിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസി അസീം അഹമ്മദിനെ അടുത്തിടെ മംഗലാപുരത്തെ ബാജ്‌പെ വിമാനത്താവളത്തിൽ തടഞ്ഞു. യുഎഇ വിസയുടെ ഡിജിറ്റൽ പതിപ്പ് കൈവശമുണ്ടായിരുന്നെങ്കിലും, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അപ്പോഴും തൻ്റെ ഫിസിക്കൽ എമിറേറ്റ്സ് ഐഡി കാർഡ് ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു. തത്ഫലമായി, യുഎഇയിൽ നിന്ന് ഐഡി അയയ്‌ക്കുന്നതിന് ടിക്കറ്റുകൾ റദ്ദാക്കുകയും അഞ്ച് ദിവസം വരെ കാത്തിരിക്കേണ്ടിയും വന്നു, ഇത് ജോലി നഷ്‌ടപ്പെടാനും ശമ്പളം കട്ട് ചെയ്യാനും കാരണമായി. ഫിസിക്കൽ എമിറേറ്റ്സ് ഐഡി കൈവശം വയ്ക്കാത്ത തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാരനെ എയർലൈൻ ജീവനക്കാർ തടഞ്ഞിരുന്നു. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ബൈസിലിൻ്റെ ഫിസിക്കൽ എമിറേറ്റ്സ് ഐഡി ഇല്ലാത്തതിൻ്റെ പേരിൽ തിരുവനന്തപുരം എയർപോർട്ടിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ ബോർഡിംഗ് നിഷേധിച്ചു. പാസ്‌പോർട്ടിലും യുഎഇ മൊബൈൽ ആപ്പിലും ഡിജിറ്റൽ ഐഡിയും സാധുവായ വിസയും കാണിച്ചിട്ടും എയർലൈൻ ജീവനക്കാർ രേഖകൾ സ്വീകരിക്കാൻ തയ്യാറായില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
‘എമിറേറ്റ്സ് ഐഡി കൈവശം വയ്ക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു’
സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത്, ഡിജിറ്റൽ റസിഡൻസി രേഖകളിലേക്ക് യുഎഇ നീങ്ങിയെങ്കിലും, യുഎഇയിലേക്ക് പോകുന്ന യാത്രക്കാരോട് അവരുടെ എമിറേറ്റ്സ് ഐഡിയുടെ ഫിസിക്കൽ കോപ്പി കൈവശം വയ്ക്കാൻ ട്രാവൽ ഏജൻ്റുമാർ നിർദ്ദേശം നൽകുന്നുണ്ട്. 2022-ൽ, യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി, എമിറേറ്റ്സ് ഐഡി കാർഡുകൾ ഇപ്പോൾ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന മുൻ രീതിക്ക് പകരമായി റെസിഡൻസിയുടെ ഔദ്യോഗിക തെളിവായി വർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. പുതുക്കിയ എമിറേറ്റ്സ് ഐഡിയിൽ ആവശ്യമായ എല്ലാ റെസിഡൻസി വിവരങ്ങളും ഉൾപ്പെടുന്നു, എയർപോർട്ട് ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് ഈ ഡാറ്റ ഡിജിറ്റലായി വായിക്കാനാകും.