ജോലി അന്വേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം; മാസം രണ്ടു ലക്ഷം രൂപ വരെ ശമ്പളം, ടിക്കറ്റും വിസയും ഇൻഷുറൻസും സൗജന്യം

ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന വഴിയാണ് റിക്രീൂട്ട്മെൻ്റ് നടത്തുന്നത്. ബെൽജിയത്തിലെ പ്രമുഖ കമ്പനിയിലേക്ക് ടെക്‌നീഷ്യന്മാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, ഇലക്ട്രോ മെക്കാനിക്കൽ ടെക്‌നിഷ്യൻ, മെക്കാനിക്കൽ ടെക്‌നിഷ്യൻ, മെഷീൻ ഇൻസ്‌പെക്ടർ (ഫോക് ലിഫ്റ്റ്, ഏരിയൽ വർക്ക് പ്ലാറ്റഫോം, ടെലിഹാൻഡ്‌ലെർ) എന്നീ ട്രേഡുകളിലുള്ള ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്കാണ് അപേക്ഷ അയക്കാൻ കഴിയുന്നത്.
അതാത് മേഖലകളിൽ ചുരുങ്ങിയത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ നല്ല പ്രാവീണ്യവും ഉള്ളവരായിരിക്കണം അപേക്ഷകൾ. 40 വയസ്സാണ് പ്രായപരിധി. ആകർഷകമായ ശമ്പളത്തിന് പുറമെ (പ്രതിമാസ ശമ്പളം ഏകദേശം ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെ) എയർ ടിക്കറ്റ്, വിസ, മെഡിക്കൽ ഇൻഷുറൻസ്, ലഞ്ച് വൗച്ചർ, ഷിഫ്റ്റ് ബോണസ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 ഒക്‌ടോബർ 15 ന് മുൻപ് [email protected] എന്ന മെയിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy