
വീണ്ടും കുരുക്കിലാക്കി സിനിമാ മേഖല, ലഹരി കേസ് ഈ സിനിമാ പ്രമുഖ താരങ്ങളിലേക്ക്…
ഗുണ്ടാനേതാവ് നേതാവ് ഓംപ്രകാശിനെതിരായ ലഹരിക്കേസ് അന്വേഷണം മലയാളത്തിലെ സിനിമാ താരങ്ങളിലേക്കും വന്നെത്തി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ ഓം പ്രകാശിനെ സന്ദർശിച്ച സിനിമാ താരങ്ങളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു. അതിൽ യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചവരുടെ കൂട്ടത്തിൽ ഉണ്ടെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളി ഷിഹാസിനേയും എറണാകുളം കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന് സംശയിക്കുന്നതിന്റെ പേരിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. 20-ഓളം കേസുകളിൽ പ്രതിയാണ് ഓം പ്രകാശ്. പരിശോധനയിൽ ഷിഹാസിന്റെ മുറിയിൽ നിന്നും രാസലഹരിയും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തിരുന്നു. ഹോട്ടലിലെ മൂന്ന് മുറികളിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇതിൽ ലഹരി പാർട്ടി നടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഏറെ നാളായി ഓംപ്രകാശ് നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുനിന്നും മയക്കുമരുന്ന് കൊണ്ടുവന്ന് ഡിജെ പാർട്ടികളിൽ വിതരണം ചെയ്യുന്നവരാണ് ഓംപ്രകാശും കൂട്ടാളികളുമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, തിങ്കലാഴ്ച കോടതിയിൽ ഹാജരാക്കിയ ഓംപ്രകാശിന് ജാമ്യം ലഭിച്ചിട്ടുണ്ട്. മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് കൊക്കെയ്നും എട്ടു ലിറ്ററോളം മദ്യവും കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഉൾപ്പെടെ ഇരുപതോളം പേർ ഇവർ ഹോട്ടലിൽ എടുത്തിരുന്ന മൂന്നു മുറികളിൽ സന്ദർശനം നടത്തിയിരുന്നതായി വ്യക്തമായത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ലഹിരി ഉപയോഗിക്കുന്നയാളല്ല താൻ. യാതൊരു ലഹരിയും ഉപയോഗിച്ചില്ലെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളിൽ രണ്ടുപേർഎത്തിയെന്ന് പൊലീസ് പറയുന്നു. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)