ലെബനാനെ ചേർത്ത് നിർത്തി യുഎഇ; അനവധി സഹായ വിമാനങ്ങൾ അയക്കാൻ ഒരുങ്ങുന്നു

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെ നിർദ്ദേശപ്രകാരംലെബനൻ ജനതയ്ക്ക് ആറ് സഹായ വിമാനങ്ങൾ കൂടി അയയ്ക്കും . രാജ്യം വാഗ്ദാനം ചെയ്ത 100 മില്യൺ ഡോളറിൻ്റെ ദുരിതാശ്വാസ പാക്കേജിന് പുറമെയായിരിക്കും ഈ സഹായം. നിലവിൽ സിറിയയിൽ അഭയം പ്രാപിച്ചിരിക്കുന്ന ലെബനീസ് ആളുകൾക്ക് 30 മില്യൺ ഡോളറിൻ്റെ അടിയന്തര ദുരിതാശ്വാസ സഹായ പാക്കേജും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. ലെബനനിലുള്ളവരെ പിന്തുണയ്ക്കാനും നിലവിലെ വെല്ലുവിളികളെ നേരിടാനും ലെബനൻ ജനതയോടുള്ള ഉറച്ച പ്രതിബദ്ധത നിലനിർത്താനും യുഎഇ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതികൾ. കമ്മ്യൂണിറ്റി, സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ “യുഎഇ നിങ്ങളോടൊപ്പമുണ്ട്, ലെബനൻ” എന്ന് പേരിട്ടിരിക്കുന്ന യുഎഇ ദുരിതാശ്വാസ ക്യാമ്പയിൻ ഒക്ടോബർ 8 ചൊവ്വാഴ്ച ആരംഭിക്കും, ഒക്ടോബർ 21 തിങ്കളാഴ്ച വരെ തുടരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy