ഒറ്റ ദിവസം കൊണ്ട് ദുബായ് കാണാൻ അവസരം, അതും വെറും 35 ദിർഹം രൂപക്കും. ഈ വർഷം സെപ്റ്റംബറിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ച പുതിയ ‘ദുബായ് ഓൺ ആൻഡ് ഓഫ്’ ബസ് സർവീസ് ഉപയോഗിച്ച് 35 ദിർഹത്തിന് ഒറ്റ ദിവസം കൊണ്ട് ദുബായുടെ ഐക്കണിക് ലാൻഡ്‌മാർക്കുകൾ ആസ്വദിക്കാൻ അവസരം. ദുബായിലെ കാഴ്ചകൾ കാണാനും അവിസ്മരണീയമായ ചിത്രങ്ങൾ എടുക്കാനും ഒക്കെ സാധിക്കും. നിങ്ങൾ ദുബായിലേക്ക് ആദ്യമായി വരുന്ന ആളാണെങ്കിലും അതല്ല ദുബായിൽ താമസിക്കുന്ന ആളാണെങ്കിലും ദുബായ് നഗരം ആസ്വദിക്കാൻ പറ്റുന്ന ഒരു സുവർണ്ണാവസരമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
ബസ് എവിടെയൊക്കെ പോകുന്നു?
ദുബായ് ഓൺ ആൻഡ് ഓഫ് ബസ് എട്ട് പ്രധാന ലാൻഡ്‌മാർക്കുകളിലേക്ക് കൊണ്ട് പോകുന്നത്.
- ദുബായ് മാൾ: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്റർ
- മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ: ലോകത്തിലെ ഏറ്റവും മികച്ച ഒരു ഫ്യൂച്ചറിസ്റ്റിക് കേന്ദ്രം
- ദുബായ് ഫ്രെയിം: പഴയതും പുതിയതുമായ ദുബായിയുടെ പനോരമിക് കാഴ്ചകൾ പകർത്താം
- ഹെറിറ്റേജ് വില്ലേജ്: ദുബായുടെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും എക്ല്പ്ലോർ ചെയ്യാം
- ദുബായ് ഗോൾഡ് സൂക്ക്: സ്വർണ്ണാഭരണങ്ങളുടെ ഏറ്റവും ആകർഷകമായ ഷോപ്പിംഗ് ഡെസ്റ്റിനേഷൻ
- ജുമൈറ, ഗ്രാൻഡ് മസ്ജിദ് (ജുമൈറ മസ്ജിദ്)
- ലാ മെർ ബീച്ച്
- സിറ്റി വാക്ക്
അൽ ഗുബൈബ ബസ് സ്റ്റേഷനിലും ബസ് നിർത്തുന്നു, അൽ ഗുബൈബ മെട്രോ സ്റ്റേഷനിലേക്കും (ഗ്രീൻ ലൈൻ) മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനിലേക്കും നിങ്ങളെ ബന്ധിപ്പിക്കുന്നു, ഇത് ദുബായ് ചുറ്റിയുള്ള നിങ്ങളുടെ യാത്ര തുടരുന്നത് എളുപ്പമാക്കുന്നു.
ബസ്സുകളുടെ സമയം?
ദുബായ് മാളിൽ നിന്ന് പുറപ്പെടുന്ന ബസ് ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ 60 മിനിറ്റ് ദൈർഘ്യത്തിൽ സർവ്വീസ് നടത്തുന്നുണ്ട്. ദുബായ് മാളിൻ്റെ താഴത്തെ നിലയിലുള്ള ഗ്രാൻഡ് ഡ്രൈവ് എൻട്രൻസിന് സമീപമുള്ള ടൂറിസ്റ്റ് ഡ്രോപ്പ്-ഓഫ് ഏരിയയിൽ നിങ്ങൾക്ക് ബസ് കണ്ടെത്താം.
എത്ര ദൈർഘ്യമുള്ള യാത്ര?
ഈ ലാൻഡ്‌മാർക്കുകളിലൂടെയുള്ള മുഴുവൻ യാത്രക്ക് ഏകദേശം രണ്ട് മണിക്കൂർ സമയം എടുക്കും. ഒരാൾക്ക് 35 ദിർഹം മാത്രമാണ് നിരക്ക്, നിങ്ങളുടെ ടിക്കറ്റ് ഒരു ദിവസം മുഴുവൻ സാധുതയുള്ളതാണ്. ദുബായിൽ പൊതുഗതാഗത നിരക്കുകൾ അടയ്ക്കുന്നതിന് ഉപയോഗിക്കുന്ന സ്മാർട്ട് കാർഡായ നോൾ കാർഡ് ഉപയോഗിച്ചാണ് പേയ്‌മെൻ്റുകൾ നടത്തുന്നത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU