ഉള്ളം നീറും കാഴ്ച; അച്ഛൻ്റെയും അമ്മയുടെയും ചേതനയറ്റ ശരീരങ്ങൾ ഉണ്ടെന്നറിയാതെ അതേ വിമാനത്തിൽ ആരാധ്യയും ​ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങി

ഉള്ളുലക്കും കാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തപ്പോൾ അവിടെ കൂടിയവർക്ക് കാണാൻ കഴിഞ്ഞത്. അഞ്ചു വയസുകാരിയായ ആരാദ്യയുടെ അച്ഛനും അമ്മയും ഈ ലോകത്തോട് വിട പറഞ്ഞ് ഇനി അഴർ തിരിച്ച് വരില്ലെന്ന് ആരാധ്യക്ക് അറിയുകയെ ഇല്ല. തന്റെ അച്ഛൻ്റെയും അമ്മയുടേയും ചേതനയറ്റ ശരീരം വന്ന അതേ വിമാനത്തിൽ തന്നെയാണ് ആരാധ്യയും സൗദിയിൽ നിന്ന് നാട്ടിലേക്ക് വന്നത്. സൗദി അറേബ്യയിലെ പ്രവാസികളെ വളരെയേറെ വേദനപ്പിച്ച സംഭവമാണ് ഓഗസ്റ്റ് 28 ന് ഉണ്ടായത്. സൗദിയിലെ അൽഖോബാറിലെ തുഖ്ബയിലെ താമസസ്ഥലത്ത് പ്രവാസി മലയാളിയായ കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (28)എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവരുടെ മകളായ അഞ്ചു വയസ്സുകാരി ആരാധ്യയുടെ കരച്ചിൽ കേട്ട് അയൽവാസികൾ വിവരം അറിയിക്കുകയും തുടർന്ന് പൊലീസെത്തി വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അടുക്കളയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് അനൂപിനെ കണ്ടെത്തിയത്. രമ്യയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. രമ്യയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. സന്ദർശക വിസയിലാണ് രമ്യയും ആരാധ്യയും സൗദിയിലെത്തിയത്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ആരാധ്യയെ സൗദി പൊലീസ് താത്കാലിക സംരക്ഷണത്തിന് ലോക കേരളസഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിനെ ഏൽപ്പിക്കുകയായിരുന്നു.

നാസ് വക്കത്തിൻറെ ഇടപെടലിലൂടെ അനൂപി​ൻറെ പേരിൽ അൽഅഹ്​സയിൽ ഉണ്ടായിരുന്ന 1,77,000 റിയാലി​ൻറെ സാമ്പത്തിക കേസും ദമ്മാമിൽ ഒരു സ്വദേശി നൽകിയ 36,000 റിയലി​ൻറെ സാമ്പത്തിക കേസും പിൻവലിപ്പിച്ചതിന് ശേഷം തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി. തുടർന്ന് ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ചാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചത്. ഇതേ വിമാനത്തിൽ ആരാധ്യയും കൊണ്ട് നാസ് വക്കവും നാട്ടിലേക്ക് പോയി. അനൂപ് മോഹൻ 12 വർഷമായി തുഖ്​ബ സനാഇയ്യയിൽ പെയിൻ്റിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. അനൂപിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായാണ് വിവരം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy