ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ച് വീണ്ടും വരുന്നു. ഇതിൽ പങ്കെടുക്കുന്നതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 26 ശനിയാഴ്ച ആരംഭിക്കുന്ന ഇവൻ്റ് നവംബർ 24 ഞായറാഴ്ച വരെ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.dubaifitnesschallenge.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഇത്തവണ രജിസ്റ്റർ ചെയ്യുന്നവർക്ക് എമിറേറ്റ്‌സ് ഫ്‌ളൈറ്റുകളും ഹോട്ടൽ താമസ സൗകര്യവും ഉപയോഗിച്ച് രണ്ട് അതിഥികളെ ദുബായിലേക്ക് കൊണ്ടുവരാനുള്ള അവസരം ലഭിക്കും. 30 ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി ആളുകൾ സമയം കണ്ടെത്തുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. നടത്തം, ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബോൾ, യോഗ, സൈക്ലിങ്, പാഡ്ൽ ബോർഡിങ്, ടീം സ്പോർട്സ് തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ചലഞ്ചിന്റെ ഭാഗമായിരിക്കും.ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017ൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU