Posted By ashwathi Posted On

യുഎഇയിൽ ഇനി ആ​ഘോഷത്തിൻ്റെ രാവുകൾ; കരിമരുന്ന് പ്രയോ​ഗങ്ങൾ ഉൾപ്പടെ വിസ്മയങ്ങൾ തീർക്കാൻ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ ഒന്നുമുതൽ ഫെബ്രുവരി 28 വരെ അബുദാബി അൽ വത്ബയിൽ അരങ്ങേറും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലും യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുമാണ് ഉത്സവം നടക്കുക. ഹയാകും (അറബിയിൽ സ്വാഗതം എന്നർഥം) എന്ന പ്രമേയത്തിലാണ് പുതിയപതിപ്പ്. യു.എ.ഇ.യുടെ പൈതൃകവും സംസ്‌കാരവും ആഘോഷിക്കുന്ന പ്രധാന വാർഷികപരിപാടിയിൽ 27-ലേറെ രാജ്യങ്ങൾ പങ്കെടുക്കും. 6000-ലേറെ കലാ-സാംസ്‌കാരിക പരിപാടികളും 1000-ത്തിലേറെ പ്രധാന പൊതുപരിപാടികളും 30,000-ത്തിലേറെ പ്രദർശകരും ഉത്സവത്തിലുണ്ടാകും. വാരാന്ത്യങ്ങളിലായിരിക്കും പ്രധാന പരിപാടികൾ നടത്തുക. പുതിയ പരിപാടികളും ഒരുക്കുന്നുണ്ട്. യുഎഇ ജനതയുടെ ശക്തിയും കെട്ടുറപ്പും പ്രകടമാക്കുന്നതോടൊപ്പം രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഉറപ്പിച്ച ദേശീയമൂല്യങ്ങളുടെ സംരക്ഷണ സന്ദേശവും പകരുന്ന യൂണിയൻ മാർച്ചാണ് ഇത്തവണത്തെ പ്രധാന പരിപാടികളിലൊന്ന്. ലക്ഷക്കണക്കിന് സന്ദർശകരെയാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. യുഎഇ ദേശീയദിനം, പുതുവർഷം തുടങ്ങിയ പ്രധാനവേളകളിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. മ്യൂസിക്കൽ ഫൗണ്ടൻ, കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ, ലേസർ പ്രദർശനങ്ങൾ, കരിമരുന്നുപ്രയോഗങ്ങൾ എന്നിവയ്ക്ക് അൽ വത്ബ സാക്ഷിയാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *