ഈ അവസരം പാഴാക്കരുത്!!! ദുബായിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ വെറും 35 ദിർഹത്തിന് ചുറ്റിക്കാണാം; ബസ് സമയം ഉൾപ്പെടെ…

പോക്കറ്റ് കാലിയാകാതെ ദുബായിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാണണമെന്ന് ആ​ഗ്രഹമുണ്ടോ? ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അ്തതരത്തിലൊരവസരം ഒരുക്കിയിട്ടുണ്ട്. ദുബായ് ഓൺ ആൻഡ് ഓഫ് ബസാണ് ഇത്തരത്തിലൊരു സർവ്വീസ് ഒരുക്കുന്നത്. സെപ്റ്റംബറിലാണ് ആർടിഎ ഓൺ ആൻഡ് ഓഫ് ബസ് ആശയം നടപ്പിലാക്കിയത്. 8 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ബസ് സഞ്ചരിക്കുക. താമസക്കാർക്കും സന്ദർശകവിസയിലെത്തിയവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. നിങ്ങൾ ദുബായിലേക്ക് ആദ്യമായി വരുന്ന ആളാണെങ്കിലും അതല്ല ദുബായിൽ താമസിക്കുന്ന ആളാണെങ്കിലും ദുബായ് ന​ഗരം ആസ്വദിക്കാൻ പറ്റുന്ന ഒരു സുവർണ്ണാവസരമാണ്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

ദുബായ് ഓൺ ​​ആൻഡ് ഓഫ് ബസ് എട്ട് പ്രധാന ലാൻഡ്‌മാർക്കുകളിലേക്ക് കൊണ്ട് പോകുന്നത്.

  1. ദുബായ് മാൾ

ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളും വിനോദ സഞ്ചാരകേന്ദ്രവുമായ ദുബായ് മാളിൽ നിന്ന് യാത്ര ആരംഭിക്കും. 1200 ഷോപ്പുകളും വലിയ അക്വേറിയവും ഒളിമ്പിക്സ് സ്റ്റേഡിയത്തോളം വലിപ്പമുളള ഐസ് റിങ്കുമെല്ലാം ദുബായ് മാളിൻറെ സവിശേഷതയാണ്.

  1. മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ

രൂപകൽപന കൊണ്ടുതന്നെ ലോകശ്രദ്ധനേടിയ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിക്കാം. രാവിലെ 9 മുതൽ വൈകീട്ട് 7 മണിവരെ പ്രവർത്തിക്കുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലേക്കുളള പ്രവേശനടിക്കറ്റ് നിരക്ക് 149 ദിർഹമാണ്.

  1. ദുബായ് ഫ്രെയിം

പുതിയ ദുബായും പഴയ ദുബായും ഒരുമിച്ച് കാണാൻ ആഗ്രഹമുളളവർക്ക് ദുബായ് ഫ്രെയിമിലേക്ക് പോകാം. ദുബായ് നഗരത്തിൻറെ ഭംഗിയറിയാൻ ഏറ്റവും ഉചിതമായ സ്ഥലമാണ് ദുബായ് ഫ്രെയിം. 2018 ലാണ് ദുബായ് ഫ്രെയിം സന്ദർശകർക്കായി തുറന്നുകൊടുത്തത്. 150 മീറ്റർ ഉയരത്തിലുളള രണ്ട് ടവറുകളെ ബന്ധിച്ച് 93 മീറ്റർ നീളത്തിലുളള ഗ്ലാസ് പാലമാണ് ഫ്രെയിമിൻറെ പ്രത്യേകത. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 52.50 ദിർഹവും കുട്ടികൾക്ക് 30.12 ദിർഹവുമാണ്.മൂന്ന് വയസിന് താഴെയുളളവർക്ക് പ്രവേശനം സൗജന്യമാണ്.

  1. ഹെറിട്ടേജ് വില്ലേജ്

നഗരജീവിതത്തിൻറെ ഏറ്റവും ആധുനിക കാലഘട്ടത്തിലാണെങ്കിലും പഴമ അതുപോലെ കാത്തുസൂക്ഷിക്കുന്നുണ്ട് ദുബായ്. ഹെറിട്ടേജ് വില്ലേജ് ദുബായുടെ പ്രൗഢ പാരമ്പര്യത്തിൻറെ ഉദാഹരണമാണ്.

  1. ദുബായ് ഗോൾഡ് സൂഖ്

സ്വർണ്ണാഭരണങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ദുബായ് ഗോൾഡ് സൂഖ്. ആഭരണമേഖലയിലെ പുതുമയും പഴമയും ഒരുമിക്കുന്ന ദുബായ് ഗോൾഡ് സൂഖിലും ഓൺ ആൻഡ് ഓഫ് ബസ് എത്തും.

  1. ജുമൈറ ഗ്രാൻഡ് മസ്ജിദ് (ജുമൈറ മോസ്ക്)

പ്രാദേശിക സംസ്കാരത്തെ കുറിച്ച് അറിയാനും പഠിക്കാനും ആഗ്രഹമുളളവർക്ക് ജുമൈറ ഗ്രാൻഡ് മസ്ജിദ് മികച്ച തെരഞ്ഞെടുപ്പാണ് വാസ്തുവിദ്യകൊണ്ട് ശ്രദ്ധനേടിയ മസ്ജിദാണ് ഇത്. എല്ലാ മതങ്ങളിലുമുളള സന്ദർശകരെ ജുമൈറ ഗ്രാൻഡ് മസ്ജിദ് സ്വാഗതം ചെയ്യുന്നു.

  1. ലാമെർ ബീച്ച്

വൈകിട്ടത്തെ സൂര്യാസ്തമയവും ആസ്വദിക്കാൻ ലാമെർ ബീച്ചിലേക്ക് പോകാം.

  1. സിറ്റിവാക്ക്

ഷോപ്പിങിനായും വിവിധ രുചികളും ആസ്വദിക്കാനും സിറ്റിവാക്ക് മികച്ച തെരഞ്ഞെടുപ്പാണ്. വിനോദ കേന്ദ്രമെന്ന രീതിയിലും സിറ്റിവാക്ക് സന്ദർശകരുടെ ഇഷ്ടകേന്ദ്രമാണ്.

ബസ് സമയം

രാവിലെ 10 മുതൽ വൈകീട്ട് 10 വരെയാണ് ബസ് സർവ്വീസുളളത്. ദുബായ് മാളിൽ നിന്ന് ഓരോ 60 മിനിറ്റ് ഇടവേളയിലും ഓൺ ആൻഡ് ഓഫ് ബസ് സേവനം ലഭ്യമാണ്.

രണ്ട് മണിക്കൂർ കൊണ്ട് 8 വിനോദസഞ്ചാരകേന്ദ്രങ്ങൾ

ദുബായിലെ പ്രധാനപ്പെട്ട 8 വിനോദസഞ്ചാരകേന്ദ്രങ്ങൾ രണ്ട് മണിക്കൂറുകൊണ്ട് യാത്ര ചെയ്യാനാമ് ഓൺ ആൻഡ് ഓഫ് ബസ് ലക്ഷ്യമിടുന്നത്. ഒരാൾക്ക് 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. നോൽ കാർഡ് ഉപയോഗിച്ച് യാത്ര ചിലവ് നോക്കേണ്ടത്. ടിക്കറ്റ് വാലിഡിറ്റി ഒരു ​ദിവസമാണ്. മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കും ദുബായ് ഫ്രെയിമിലേക്കുമുളള പ്രവേശനടിക്കറ്റ് ഇതിൽ ഉൾപ്പെടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy