ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നേരെ സഹയാത്രികൻ്റെ ലൈംഗീകാതിക്രമണം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ യാത്രക്കാരനായ രാകേഷ് ശർമ (45) യാണ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായത്. ജയ്പൂർ- ഡൽഹി- ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഒക്ടോബർ ഒൻപതിനായിരുന്നു സംഭവം. ഇരുവരും ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. വിൻഡോ സീറ്റിലായിരുന്നു സ്ത്രീ ഇരുന്നത്. ശർമ ഇവരുടെ പിറകിലെ സീറ്റിലും. യാത്രയ്ക്കിടെ ഇയാൾ സ്ത്രീയെ മോശമായി സ്പർശിക്കുകയായിരുന്നു എന്ന് ചെന്നൈ പൊലീസ് പറഞ്ഞു. ഇ ക്കാര്യം സ്ത്രീ കാബിൻ ക്രൂവിനോട് പറഞ്ഞു. ജീവനക്കാർ വിവരം വിമാനത്താവളത്തിൽ വിളിച്ചറിയിക്കുകയും വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തപ്പോൾ പൊലീസെത്തി ശർമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ ഇൻഡിഗോ അധികൃതർ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Home
news
ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നേരെ സഹയാത്രികൻ്റെ ലൈംഗീകാതിക്രമണം; മധ്യവയസ്കൻ അറസ്റ്റിൽ