ഈ വർഷത്തെ മലയാളിയുടെ തിരുവോണം ബമ്പർ ഭാഗ്യം ലഭിച്ചത് കർണാടക സ്വദേശിക്കാണ്. കർണാടകയിലെ മൈസൂരുവിലുള്ള അൽത്താഫിനെയാണ് 25 കോടിയുടെ തിരുവോണം ബമ്പർ ഭാഗ്യം ലഭിച്ചത്. 15 വർഷത്തോളമായി പിതാവ് ലോട്ടറിയെടുക്കുന്നുണ്ട്, ആദ്യമായിട്ടാണ് സമ്മാനം ലഭിക്കുന്നത്, അൽത്താഫിന്റെ മകൾ പറഞ്ഞു. പാണ്ഡവപുരയിൽ മെക്കാനിക്ക് ജോലി ചെയ്യുകയാണ് അൽത്താഫ്. സമ്മാന തുക ഉപയോഗിച്ച് സ്വന്തമായി ഒരു വീടൊരുക്കുകയാണ് ആദ്യ ലക്ഷ്യം. വാടക വീട്ടിലാണ് നിലവിൽ ഇവർ താമസിച്ചുവരുന്നത്. വയനാട്ടിലെ ഒരു ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ഒരു മാസം മുമ്പ് അൽത്താഫ് ഓണം ബംമ്പർ എടുത്തത്. സാമ്പത്തിക പ്രയാസങ്ങൾ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതിൽ അതിയായ സന്തോഷമുണ്ടെന്നും അൽത്താഫിൻ്റെ ഭാര്യ സീമാ ബാനു പറഞ്ഞു. ‘കഴിയുന്ന പോലെ പാവപ്പെട്ടവരെ സഹായിക്കണം. പുതിയ വീട് വെക്കണം, മകളെ പഠിപ്പിക്കണം. അവളുടെ വിവാഹം നല്ല രീതിയിൽ നടത്തണം’ അവർ തൻ്റെ സ്വപ്‌നങ്ങൾ പങ്കുവെച്ചു. സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ട്. അതുകൊണ്ട് സമ്മാനമുണ്ടെന്ന് ആദ്യം പറഞ്ഞപ്പോഴൊന്നും താൻ വിശ്വസിച്ചിരുന്നില്ല. എപ്പോഴും ടിക്കറ്റ് എടുക്കുമ്പോൾ വഴക്ക് പറയാറുണ്ടായിരുന്നു. ഇപ്പോൾ ദൈവത്തോട് നന്ദി പറയുന്നു. വളരെ സന്തോഷമുണ്ടെന്നും മകൾ കൂട്ടിച്ചേർത്തു. 25 കോടി രൂപയാണെങ്കിലും ഭാഗ്യശാലിയായ അൽത്താഫിന് കിട്ടുന്നത് 12.8 കോടി രൂപയായിരിക്കും. 25 കോടിയിൽ നിന്ന് ഏജൻസി കമ്മിഷനായി സമ്മാന തുകയുടെ 10 ശതമാനമായ 2.5 കോടി രൂപ പോകും. കൂടാതെ നികുതിയായി 30 ശതമാനം നൽകേണ്ടി വരും. 6.75 കോടി അങ്ങനെ പോകും. ഇതും കൂടാതെ നികുതിത്തുകയ്ക്കുള്ള സർചാർജും അടയ്ക്കണം. അത് 37 ശതമാനമാണ്. 2.49 കോടി രൂപ ആ വഴിക്കും പോകും. അതുകഴിഞ്ഞ് നികുതിയും സർചാർജും ചേർന്നുള്ള തുകയ്ക്ക് ആരോഗ്യ വിദ്യാഭ്യാസ സെസ് 4 ശതമാനം അടയ്ക്കണം. 39 ലക്ഷം രൂപ വരുമിത്. ഇതെല്ലാം കഴിഞ്ഞ് ബാക്കി 12.8 കോടി രൂപയാണ് കിട്ടുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Home
news
25 കോടിയുടെ ഭാഗ്യ സമ്മാനം; ’15 വർഷമായി ലോട്ടറിയെടുക്കുന്നുണ്ട്. ആദ്യമായി സമ്മാനം കിട്ടുകയാണ്’, സന്തോഷം പങ്കുവെച്ച് കുടുംബം