ദുബായ്: ഇറാനില്‍ പ്രത്യാക്രമണം നടത്തുമെന്ന ഇസ്രയേലിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുദ്ധഭീതിയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് ഇസ്രയേലിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഇസ്രയേല്‍ ഇറാനിലെ എണ്ണപ്പാടങ്ങള്‍ ആക്രമിച്ചാല്‍ അത് തങ്ങളുടെ എണ്ണശ്രോതസ്സുകളുടെയും ഭീഷണിയിലാക്കുമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആശങ്ക അറിയിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമായാല്‍ ഇറാനിയന്‍ എണ്ണപ്പാടങ്ങളില്‍ പടരുന്ന തീ തങ്ങളുടെ എണ്ണപ്പാടങ്ങളിലേക്കും പടരുമെന്നാണ് യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആശങ്ക. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെങ്കില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി നല്‍കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കുകയും അമേരിക്കയെ അറിയിക്കുകയും ചെയ്തു. അതേസമയം, ടെല്‍അവീവില്‍ ഉള്‍പ്പെടെ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ എണ്ണപ്പാടങ്ങളെ ആക്രമിക്കാതിരിക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കയ്ക്ക് സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ വ്യോമാതിര്‍ത്തി തുറന്നുനല്‍കിയാല്‍ അത് യുദ്ധത്തിലായിരിക്കും കലാശിക്കുകയെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനെതിരായ നീക്കത്തില്‍ ഇസ്രയേലിന് അമേരിക്കയുടെ പിന്തുണയുണ്ടെങ്കിലും അതില്‍ നിയന്ത്രണങ്ങളുണ്ട്. ഇറാനിലെ ആണവ, സിവിലിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്നാണ് അമേരിക്ക പുറപ്പെടുവിച്ച നിലപാട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Home
news
എണ്ണപ്പാടങ്ങളിലേക്ക് തീ വ്യാപിക്കുമോ? ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് യുദ്ധഭീതി; അമേരിക്കയ്ക്ക് സമ്മര്‍ദ്ദം