അജ്മാന്‍: യുഎഇയില്‍ ട്രാഫിക് പിഴ രീതികളും തുകയും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണ്. അമിതവേഗത, സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കുക, നിയന്ത്രിത മേഖലയില്‍ അപകടകരമാംവിധം പാര്‍ക്ക് ചെയ്യുക തുടങ്ങിയവയില്‍ പിഴത്തുക വ്യത്യസ്തമാണ്. ഈ പിഴകളുടെ ഗൗരവം ഗതാഗതനിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. കാരണം, റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, എല്ലാവര്‍ക്കും സുഗമമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കുകയും ഇതിലൂടെ ചെയ്യുന്നു. പിഴ അടയ്‌ക്കേണ്ടി വന്നാല്‍, ആദ്യം അത് ബുദ്ധിമുട്ടായി തോന്നിയേക്കാം. എന്നാല്‍, അജ്മാനില്‍ ഈ പ്രക്രിയ യഥാര്‍ഥത്തില്‍ വളരെ ലളിതവും തടസ്സരഹിതവുമാണ്.
അജ്മാനില്‍ നിങ്ങളുടെ ട്രാഫിക് പിഴകള്‍ എങ്ങനെ അടയ്ക്കാം? വെബ്സൈറ്റുകളെയും ആപ്പുകളെയും പരിചയപ്പെടാം.
അജ്മാന്‍ പോലീസ് വെബ്‌സൈറ്റ്
ഓണ്‍ലൈന്‍ വഴി പിഴ അടയ്ക്കാന്‍ അജ്മാന്‍ പോലീസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- അജ്മാന്‍ പോലീസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ഇ-സര്‍വീസ് ക്ലിക്ക് ചെയ്യുക
- ട്രാഫിക് സര്‍വീസസ് ക്ലിക്ക് ചെയ്യുക
- ‘പേ ഫൈന്‍സ്’ സെലക്ട് ചെയ്യുക
- താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘സ്റ്റാര്‍ട് സര്‍വീസ്’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- ഒരു പുതിയ പേജില്‍ എത്തിച്ചേരും, അവിടെ ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും
- യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വെബ്‌സൈറ്റില്‍ കയറി പിഴ അടയ്ക്കുക.
ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക
അജ്മാന്‍വണ്‍ ആപ്പ്
- മൊബൈല്‍ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
- യുഎഇ പാസ് ഉപയോഗിച്ച് ആപ്പ് ലോഗിന്‍ ചെയ്യുക
- ഡാഷ്‌ബോര്‍ഡില്‍ ‘അജ്മാന്‍ പോലീസ്’ എന്ന് ടാപ് ചെയ്യുക
- ‘പോലീസ് ഫൈന്‍ പേയ്‌മെന്റ്‌സ്’ എന്ന് ടാപ് ചെയ്യുക
- നിങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിക്കുക
- ‘വ്യൂ ഫൈന്‍സ്’ എന്ന് ടാപ് ചെയ്യുക
- തുടര്‍ന്ന് നിങ്ങള്‍ തെരഞ്ഞെടുത്ത പേയ്‌മെന്റ് രീതി തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു പേയ്‌മെന്റ് പേജിലേക്ക് കൊണ്ടുപോകും. നിങ്ങളുടെ പേയ്‌മെന്റ് പൂര്‍ത്തിയായാല്‍ ആപ്പില്‍നിന്നും ബാങ്കില്‍നിന്നും നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണം ലഭിക്കും. ഇത് ക്ലിയര്‍ ചെയ്തതിന് ശേഷം ആപ്പ് പരിശോധിക്കുക, നിങ്ങള്‍ക്ക് കൂടുതല്‍ പിഴകളില്ലെന്ന് കാണിക്കും.
എംഒഐ വെബ്‌സൈറ്റ്
- എംഒഐ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (moi.gov.ae)
- ‘ഇ-സര്‍വീസസ്’ എന്ന് ടാപ് ചെയ്യുക.
- ‘ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ്’ എന്ന് ടാപ് ചെയ്യുക.
- ‘പേയ്‌മെന്റ് ഓഫ് ട്രാഫിക് ഫൈന്‍സി’ലേക്ക് പോകുക
- ‘സ്റ്റാര്‍ട് സര്‍വീസ്’ എന്ന് ടാപ് ചെയ്യുക
- യുഎഇ പാസ് ഉപയോഗിച്ച് പ്രവേശിക്കുക
- തുടര്‍ന്ന് ‘ട്രാഫിക് ഫിറ്റ്‌നസ് പേയ്‌മെന്റ്’ എന്ന പേജിലേക്ക് എത്തിച്ചേരും
- ആവശ്യമായ വിവരങ്ങള്‍ ചേര്‍ക്കുക
- പേയ്‌മെന്റ് രീതി തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു പേയ്‌മെന്റ് പേജിലേക്ക് എത്തിച്ചേരും. നിങ്ങളുടെ പേയ്‌മെന്റ് ക്ലിയര്‍ ചെയ്താല്‍ എംഒഐയില്‍ നിന്നും നിങ്ങളുടെ ബാങ്കില്‍ നിന്നും ഒരു സ്ഥിരീകരണം ലഭിക്കും.
എംഒഐ ആപ്പ്
- നിങ്ങളുടെ യുഎഇ പാസ് ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യുക
- ‘ട്രാഫിക് ഫൈന്‍സ് പേയ്‌മെന്റ്’ എന്ന് ടാപ് ചെയ്യുക
- നിങ്ങളുടെ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക
- ‘വ്യൂ ഫൈന്‍സ്’ എന്ന് ടാപ് ചെയ്യുക
- പേയ്‌മെന്റ് രീതി തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു പേയ്‌മെന്റ് പേജിലേക്ക് എത്തിച്ചേരും. നിങ്ങളുടെ പേയ്‌മെന്റ് ക്ലിയര്‍ ചെയ്താല്‍ എംഒഐയില്‍ നിന്നും നിങ്ങളുടെ ബാങ്കില്‍ നിന്നും ഒരു സ്ഥിരീകരണം ലഭിക്കും.
എമിറേറ്റ്‌സ് വെഹിക്കിള്‍ ഗേറ്റ് വെബ്‌സൈറ്റ്
- നിങ്ങളുടെ യുഎഇ പാസ് അല്ലെങ്കില്‍ ഇമെയില്‍
- ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ അല്ലങ്കില്‍ രജിസ്റ്റര്‍ ചെയ്യുക
- നിങ്ങളുടെ ആവശ്യമായ വിവരങ്ങള്‍ ചേര്‍ക്കുക
- വിവവരങ്ങള്‍ സബ്മിറ്റ് ചെയ്യുക
- നിങ്ങളുടെ പിഴ വിവരങ്ങളിലേക്ക് എത്തിച്ചേരും
- നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി പണം അടയ്ക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU