ഒട്ടും സമയം കളയേണ്ട; ഓഫര്‍ തീരുന്നതിന് മുന്‍പെ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ !

അറിഞ്ഞോ, ടിക്കറ്റ് നിരക്ക് താഴ്ത്തി ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍. യാത്രക്കാരെ കൂട്ടാനായി ദീപാവലി ഓഫറുകളുമായെത്തിയിരിക്കുകയാണ് വിവിധ വിമാന കമ്പനികള്‍. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ കാശ് ലാഭിക്കാം. ഈ വര്‍ഷം ഒക്ടോബര്‍ 31 നാണ് ദീപാവലി. കഴിഞ്ഞവര്‍ഷത്തെ ദീപാവലി കാലത്തെക്കാള്‍ 20 മുതല്‍ 25 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ കുറവ് ഇപ്രാവശ്യമുണ്ട്. എയര്‍ ഇന്ത്യയും വമ്പന്‍ ഓഫറുകളുമായി മത്സരത്തിനുണ്ട്. സിംഗപ്പൂരിലേക്ക് വെറും 7,445 രൂപയ്ക്ക് പറക്കാം. ഒക്ടോബര്‍ 8 നും 14 നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ ലഭിക്കുക. ഈ ഓഫറില്‍ നവംബര്‍ 30 വരെ യാത്ര ചെയ്യാം. വിമാന ഇന്ധനവില മുന്‍വര്‍ഷത്തെ അപേക്ഷിച്ച്് കുറഞ്ഞതും വിമാനങ്ങളുടെ ശേഷി വര്‍ധിച്ചതുമാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ നയിച്ചത്. 2023 ലെ ദീപാവലിയ്ക്ക് ബെംഗളൂരു- കൊല്‍ക്കത്ത റൂട്ടില്‍ ടിക്കറ്റ് നിരക്ക് 10,195 രൂപയായിരുന്നെങ്കില്‍ ഇത്തവണ 38 ശതമാനം കുറഞ്ഞ് 6,319 രൂപയായി. ചെന്നൈ- കൊല്‍ക്കത്ത റൂട്ടില്‍ 8,725 രൂപയില്‍ നിന്ന് 5,604 രൂപയായി. 36 ശതമാനത്തിന്റെ കുറവാണ് ഈ റൂട്ടില്‍ രേഖപ്പെടുത്തിയതെങ്കില്‍ മുംബൈ- ഡല്‍ഹി റൂട്ടില്‍ 34 ശതമാനം വരെ കുറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy