
സംസ്ഥാനത്ത് അധ്യാപകദമ്പതികളടക്കം കുടുംബത്തിലെ എല്ലാവരും മരിച്ചനിലയില്‍; മൃതദേഹത്തിന് സമീപത്ത് കുറിപ്പ്
കൊച്ചി: അധ്യാപകദമ്പതികളും മക്കളും വീട്ടില്‍ മരിച്ച നിലയില്‍. രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദിയ (7) എന്നിവരാണ് മരിച്ചത്. ചോറ്റാനിക്കരയിലെ വീട്ടിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലടി കണ്ടനാട് സ്‌കൂളിലെ അധ്യാപകനാണ് രഞ്ജിത്. ഭാര്യ രശ്മി പൂത്തോട്ട സ്‌കൂളിലെ അധ്യാപികയാണ്. മൃതദേഹത്തിന് അടുത്തുനിന്ന് കണ്ടെത്തിയ കുറിപ്പില്‍ നാല് പേരുടെയും മൃതശരീരം മെഡിക്കല്‍ കോളേജിന് വൈദ്യ പഠനത്തിന് നല്‍കണമെന്ന് എഴുതിവെച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് സൂചന. രാവിലെ വീട്ടില്‍നിന്ന് ശബ്ദമൊന്നും കേള്‍ക്കാതിരുന്നതോടെ അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)